Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
കൊണ്ട് ബോൾട്ട ഇരിക്കുന്ന ഭാഗമൊഴികെ മുഴുവൻ കുത്തി കളഞ്ഞു. ഇനി ഈസിയായി തുറക്കാം. ഒറ്റ പ്രശ്നമേ ഉള്ളു ആരോ ഇങ്ങോട്ട് വന്നു എന്ന് പാകിസ്ഥാനികൾ മനസ്സിലാക്കും. പക്ഷേ ഒഴുവാക്കാൻ സാധിക്കില്ല.
പോയ്സൺ ഒന്നു കൂടി ശബ്ദങ്ങൾക്കായി കാതോർത്തു. നൈറ്റ് വിഷനിൽ പറ്റി പിടിച്ചിരിക്കുന്ന പൊടിയൊക്കെ തുടച്ചു നീക്കി. പിന്നെ പിസ്റ്റൾ കൈയിലെടുത്തു മറു കൈ കൊണ്ട് ട്രാപ് ഡോർ കുറച്ചു പൊക്കി നിരീക്ഷിച്ചു. മൂന്നു സൈഡ് കാണാം. ആരും തന്നെ ഇല്ല. പാക് ranger പോസ്റ്റ് ഉണ്ട്. പക്ഷേ അൽപം മാറിയാണ് ഉള്ളത്. ആരെങ്കിലും ഇങ്ങോട്ട് നോക്കിയാൽ മാത്രമേ കാണുവാൻ സാധിക്കു.അതും നൈറ്റ് വിഷൻ ഉണ്ടെങ്കിൽ മാത്രം. പത്തടി മാറി കുറച്ചു മരങ്ങൾ ഉണ്ട്. അതിൻൻ്റെ പിന്നിലോട്ട് മാറണം.
പോയ്സൺ പുറത്തേക്കിറങ്ങിയ ശേഷം ട്രാപ് ഡോർ പതുക്കെ അടച്ചു. പിന്നെ മരത്തിൻ്റെ മറവു ലക്ഷ്യമാക്കി നീങ്ങി.
മരങ്ങളുടെ മറവിൽ എത്തിയതും പോയ്‌സൺ ചുറ്റു പാടും നിരീക്ഷിച്ചു. നേരത്തെ കണ്ട 3D മാപ്പിൽ താൻ ഇപ്പോൾ എവിടെയാണ് എന്ന് സ്വയം വിലയിരുത്തി. പിന്നെ ദിശ മനസ്സിലാക്കാൻ വാച്ചിലെ കോംപസ്സ് ഒന്ന് നോക്കി. ഇനി കിലോമീറ്ററുകൾ താണ്ടാനുണ്ട്. പിന്നെ പതുക്കെ നടന്നു തുടങ്ങി. ഇടയ്ക്കിടെ പട്രോളിംഗ് പാർട്ടിയുടെ ടോർച്ച വെളിച്ചമോ ശബ്ദമോ ഉണ്ടോ എന്ന് ശ്രദ്ധിക്കും
മുഴുവൻ പൈൻ കാടുകളാണ്. പുല്ലു പോലുമില്ല. അതി കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. പോരാത്തതിന് മൂടൽമഞ്ഞുമുണ്ട്. ഏകദേശം മൂന്ന് കിലോമീറ്റർ ആയപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഒന്ന് രണ്ട് വീടുകൾ കാണുന്നുണ്ട്. ആദ്യം കത്തി ഉപയോഗിച്ചു ഒരു കുഴി ഉണ്ടാക്കി . പിന്നെ വേഗം തന്നെ ഒരു മറവിൽ നിന്ന് വസ്ത്രങ്ങൾ മാറി. കൈയും മുഖവും ഒക്കെ wipes ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ഇട്ടിരുന്ന വസ്ത്രങ്ങളും ഷൂസും എല്ലാം ഊരി പാകിസ്താനി വസ്ത്രങ്ങൾ ധരിച്ചു. പിന്നെ id കാർഡും ലൈസൻസും പണവും സൽവാറിൻ്റെ പോക്കറ്റിലേക്ക് ഇട്ടു. ബാക്കിയുള്ള ഡ്രിങ്കും കുടിച്ചു. പിന്നെ വസ്ത്രങ്ങളും തോക്കും കത്തിയുമൊക്കെ ബാഗിലാക്കി കുഴിയിൽ ഇട്ട് മൂടി. മാറ്റി വെച്ചിരിക്കുന്ന wipe വെച്ച് കൈ ഒന്ന് കൂടി വൃത്തിയാക്കിയ ശേഷം
💬 Comments
View all comments