Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
അവിടെ ചെന്നതും അന്ന എഴുന്നേറ്റ് പോയി. അവളുടെ മുഖം കടന്നൽ കുത്തിയപോലെയുണ്ട്. അത് കണ്ടപ്പോൾ തന്നെ എൻ്റെയുള്ളിൽ ദേഷ്യം വന്നു. എങ്കിലും ഞാൻ അത് കടിച്ചമർത്തി. എൻ്റെ മുഖ ഭാവം കണ്ട് കീർത്തനയും പേടിച്ചാണ് നിൽക്കുന്നത്. ഞാൻ അവളുടെ എഴുത്തു തിരികെ നൽകി.
“ഇതൊന്നും നടക്കില്ല കീർത്തന. എനിക്ക് തന്നെ ഇഷ്‌ടമല്ല അത് കൊണ്ട് എൻ്റെ പിന്നാലെ നടക്കരുത്.”
അത്രയും പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി പോയി.
അർജ്ജുവിൻ്റെ വാക്ക് കേട്ടതും കീർത്തനയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവിടെ സീറ്റിൽ തന്നെ ഇരുന്നു. എല്ലാവരും അവളെ നോക്കുന്നുണ്ട്. അർജ്ജുവിനെ അവൾക്ക് കിട്ടില്ല എന്ന് തോന്നി. സ്നേഹം ആരുടെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ എല്ലാവരുടെ ഇടയിൽ ഒറ്റപ്പെട്ട അവസ്ഥ. അന്ന് താൻ ദീപുവിനെ വിഷമിപ്പിച്ചതിന് ഇന്ന് തനിക്ക് തിരിച്ചു കിട്ടി.
കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മയുടെ ഡ്രൈവർ അവളെ തിരക്കി വന്നു. കണ്ണെല്ലാം തുടച്ചിട്ട് കീർത്തന ഇറങ്ങി.
നടന്നതെല്ലാം കണ്ട് ദീപുവിൻ്റെ മനസ്സിൽ ലഡു പൊട്ടി. എങ്കിലും അവൻ പുറത്തു കാണിച്ചില്ല. രമേഷിനെ വിളിച്ചു കൊണ്ട് നേരെ ബാറിലേക്കാണ് പോയത്.
“ഡാ രമേഷേ എനിക്കിന്ന് ആഘോഷിക്കണം. അർജ്ജു അവളുടെ പ്രൊപോസൽ നിരാകരിച്ചതോടെ അന്ന് ഞാൻ അനുഭവിച്ചത് എന്താണ് എന്ന് അവൾ പഠിച്ചു കാണും.”
“ഡാ നീ അതിന് ഇത്ര മാത്രം എന്തിനാണ് സന്തോഷിക്കുന്നത്. അവൻ വേണ്ടെന്ന് പറഞ്ഞല്ലേ ഉള്ളു. കീർത്തന നിന്നെ വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.”
“നീ നോക്കിക്കോടാ ഞാൻ ഈ സെന്റിമെൻ്റെസിൽ കയറി പിടിക്കും. അതിന് നിൻ്റെ സഹായം എനിക്ക് വേണം.”
“മോൻ എന്താണ് ഉദ്ദേശിക്കുന്നത്. അന്ന് ഞാൻ പറഞ്ഞതല്ലേ നല്ല പോലെ കമ്പനി അടിച്ചു കൂട്ടായിട്ട് നിൻ്റെ ഇഷ്‌ടം പറഞ്ഞാൽ മതി എന്ന്. അപ്പോൾ നീ അന്ന് നേരത്തെ കൊണ്ട് പോയി ഉണ്ടാക്കി. “
“ഡാ അന്ന് ഒരബദ്ധം പറ്റി നീ അത് വിട്. ഇന്ന് അത് പോലെ അല്ല, കളി വേറെയാ “
“നാളെ മുതൽ നമ്മൾ അന്നയും അർജ്ജുവും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു പരത്തും. അതോടെ കീർത്തന അന്നയെയും അവനെയും വെറുക്കും. ആ
💬 Comments
View all comments