Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
ഹോസ്റെലിലിൽ നിന്നാണ്. ഇഷ്‌ടം തുറന്ന് പറഞ്ഞ ദീപുവിനെ പരസ്യമായി അധിഷേപിച്ചതും കുറച്ചു നേരത്തേക്കെങ്കിലും കീർത്തന അർജ്ജുവിൻ്റെ അടുത്ത് പോയിരുന്നതും ചേർത്ത് വെച്ചാണ് ആളുകൾ പറഞ്ഞു തുടങ്ങിയത്. കീർത്തന ഹോസ്റ്റലിൽ അല്ലാത്തത് കൊണ്ട് ആദ്യമൊന്നും അവളിതറിഞ്ഞില്ല. സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ വേണ്ടി രാഹുൽ ജെന്നിയെക്കൊണ്ട് കീർത്തനയുടെ അടുത്തു ചോദിപ്പിച്ചു. എന്നാൽ കീർത്തന അത് നിരാകരിക്കുകയാണ് ചെയ്‌തത്.
ഇങ്ങനെയൊരു സംസാരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി അതേ സമയം പേടിയും. കാരണം ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ പിന്നെ പഠിത്തം തന്നെ നിർത്തിക്കും.
രണ്ടും കൽപ്പിച്ചു എൻ്റെ ഇഷ്‌ടം അർജ്ജുവിനെ അറിയിക്കാൻ തീരുമാനിച്ചു. നേരിട്ട് പറയാൻ ഭയമുള്ളതു കൊണ്ട് ഒരു ലവ് ലെറ്റർ ഒക്കെ എഴുതി.
നേരിട്ട് കൊടുക്കാൻ ധൈര്യമില്ല. ആരും കാണാതെ എങ്ങെനെയെങ്ങിലുംഅർജ്ജുവിൻ്റെ ലാപ്ടോപ്പ് ബാഗിൽ വെക്കണം. പക്ഷേ അവസരം കിട്ടാത്തത് കൊണ്ട് കുറച്ചു നാളായി ബാഗിൽ തന്നെ കൊണ്ടു നടക്കുന്നു. അവസാനം രണ്ടും കൽപ്പിച്ചു നേരിട്ട് കൊടുക്കാൻ തന്നെ തീരുമാനിച്ചു.
ഒരു ദിവസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ അന്നയോടെ മാത്രം കാര്യം പറഞ്ഞു.
“ഡി ഞാൻ എൻ്റെ ഇഷ്‌ടം ഈ ലെറ്ററിൽ എഴുതിയിട്ടുണ്ട്. കുറച്ചു നാളായി ഞാനിത് ബാഗിൽ കൊണ്ട് നടക്കുന്നു. ഞാനിത് ഇപ്പോൾ കൊടുക്കാൻ പോകുകയാണ്.”
കീർത്തന രണ്ടും കൽപ്പിച്ചു അർജ്ജുവിൻ്റെ അടുത്തേക്ക് ചെന്ന് എഴുത്തു കൊടുത്തു. ഒന്നും മിണ്ടാതെ തിരിഞ്ഞു അന്നയുടെ അടുത്തേക്ക് തന്നെ നടന്നു. ക്ലാസ്സിൽ എല്ലാവരും കീർത്തനയെയും അർജ്ജുവിനെയും നോക്കുന്നുണ്ട്.
ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോകാൻ നിൽക്കുമ്പോൾ തൻ്റെ അടുത്തേക്ക് ഒരു വർണ്ണ കവറുമായി വരുന്ന കീർത്തനെയെ കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. അവൾ അത് തന്നിട്ട് തിരിഞ്ഞു നടന്നു. ക്ലാസ്സ് മൊത്തം ഞങ്ങളെ നോക്കി നിൽക്കുകയാണ്. ഞാൻ കവർ തുറന്ന് നോക്കി. ചുവന്ന ഒരു കഷ്ണം കടലാസ്സിൽ. ഐ ലവ് യു എന്ന് കുറെ പ്രാവിശ്യം എഴുതിയിരിക്കുന്നു.
ഇതൊന്നും നടക്കുന്ന കാര്യമല്ല. കീർത്തന എന്നല്ല ആരെയും പ്രേമിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ല ഞാൻ. അത് അവളുടെ അടുത്ത് വ്യക്തമാക്കണം.
ഞാൻ വേഗം തന്നെ കീർത്തനയുടെ അടുത്തേക്ക് ചെന്നു. ഞാൻ
💬 Comments
View all comments