Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
എങ്കിലും എപ്പോളോ ഞാൻ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തത്കാലം നീ ഇതാരോടും പറയരുത്. ഇപ്പോൾ തന്നെ ചെറിയമ്മക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്.”
കീർത്തന പറഞ്ഞതൊന്നും തന്നെ അന്ന കേൾക്കുന്നുണ്ടായിരുന്നില്ല. കുലുക്കി വിളിച്ചപ്പോളാണ് അന്ന സുബോധത്തിലേക്ക് വന്നത്. അവൾ എല്ലാം മനസ്സിലി ഒതുക്കി ഒന്ന് ചിരിച്ചു കാണിച്ചു. ഒരാളുടെ ഇഷ്ടത്തെ തടഞ്ഞു നിർത്താനാകില്ല എന്ന് അവൾക്ക് മനസ്സിലായി. പിന്നെ അർജ്ജു അവളെ ഇഷ്ടപെടുന്നൊന്നുമില്ലല്ലോ. മാത്രമല്ല കീർത്തന തൻ്റെ കൂട്ടുകാരി കൂടി ആണ്. അവൾക്ക് എതിരെ ഞാൻ ഒന്നും പ്രവർത്തിക്കില്ല. അത് കൊണ്ട് തൽക്കാലം വരുന്നിടത്തു വെച്ച് കാണാം.
“നിനക്ക് അവനെ ഇഷ്ടപെടാനുള്ള എല്ലാ സ്വാതന്ത്യ്രവും ഉണ്ട് ഞാൻ അതിൽ ഇടപെടില്ല. പക്ഷേ നീ എനിക്കൊരു വാക്ക് തരണം. ഞങ്ങളുടെ ഇടയിലേക്ക് നീ ഒരു കാര്യത്തിനും കടന്ന് വരരുത് എന്ന്.”
അന്നയും അർജ്ജുവും തമ്മിലുള്ള ശത്രുതയെ കുറിച്ചയിരിക്കും അന്ന പറയുന്നത് എന്നാണ് കീർത്തന കരുതിയത്. അവൾ സമ്മതമെന്നു തല കുലുക്കി സമ്മതിച്ചു. ഓരോ ചായ കുടിച്ചിട്ട് അവരിരുവരും ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സുകൾ തുടർന്ന് പോയിക്കൊണ്ടിരുന്നു. കീർത്തനയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്നായിരുന്നു ദീപുവിൻ്റെ ചിന്ത. അർജുവിനെ എങ്ങെനെയെങ്ങിലും സ്വന്തമാക്കണം എന്ന് കീർത്തനയും. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനാണ് അന്നയുടെ ശ്രമം. ഗുരുകുലം കോച്ചിങ് സെൻറെർ നാല് സ്ഥലത്താണ് ഉള്ളത് അതിൽ അടുത്തുള്ള ബാംഗ്ലൂർ കേന്ദ്രീകരിച്ചു അന്വേഷിക്കാൻ തീരുമാനിച്ചു
ബാംഗ്ളൂർ ഉള്ള കോച്ചിങ്ങ് സെൻ്റെറിൽ അവളുടെ ഒരു കസിൻ വഴി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവർ സ്റ്റുഡൻസ് ഡീറ്റെയിൽസ് കൈമാറാൻ സാധിക്കില്ല എന്ന് പറഞ്ഞു. അതോടെ ആ വഴി അടഞ്ഞു.
അവളും സ്റ്റീഫനും കൂടി ബാംഗ്ലൂർ ഉള്ള പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളുടെ ലിസ്റ്റ് ഉണ്ടാക്കി, അടുത്ത പരിപാടി അവിടെ ആ കൊല്ലം പഠിച്ചിട്ടുള്ള ആരെയെങ്കിലും കണ്ടെത്തണം. അല്ലെങ്കിൽ അവിടെ പഠിപ്പിക്കുന്ന ആരെയെങ്കിലും. പക്ഷേ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് നീക്കണം എന്നൊരു നിശ്ചയവും ഇല്ല.
അവിടെ പോയി അന്വേഷിക്കാം എന്ന് വെച്ചാൽ ലീവൊന്നുമില്ല താനും.
അതിനിടയിൽ കീർത്തനക്ക് അർജ്ജുവിനെ ഇഷ്ടമാണ് എന്ന തരത്തിൽ ഒരു സംസാരം എല്ലാവരുടെയിടയിലും പരന്നു. സംഭവം തുടങ്ങിയത് മെൻസ്
💬 Comments
View all comments