0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 288

അർജ്ജുവിൻ്റെ അടുത്ത് സീറ്റിൽ പോയിരുന്നതിനെകുറിച്ച് രാഹുലിന് ചില സംശയങ്ങൾ ഉണ്ട്

“ഡാ രാവിലെ എന്താ കീർത്തന നിൻ്റെ അടുത്ത സീറ്റിൽ വന്നിരുന്നത് ?”

“ആ എനിക്കറിയില്ല”

“ആ അന്നയുടെ പ്ലാനായിരിക്കും. നിനക്കിട്ട് പണിയാൻ. എന്നിട്ട് രണ്ടും കൂടി നാടകം കളിക്കുന്നതായിരിക്കും “

അർജ്ജു രാഹുലിനെ ഒന്ന് നോക്കി

“ഡാ നിനക്കയിടെയായി സംശയങ്ങൾ ഇത്തിരി കൂടുതലാണെല്ലോ “

“ഞാൻ പറഞ്ഞെന്നേയുള്ളൂ.”

അർജ്ജുവും രാഹുലും ഉച്ചക്ക്  ഊണ് കഴിഞ്ഞു വന്നപ്പോൾ കീർത്തന തിരിച്ചു അവളുടെ പഴയ സീറ്റിലേക്ക് തന്നെ മാറിയിരിന്നു. അത് കണ്ടപ്പോൾ തന്നെ അർജ്ജുവിന് ആശ്വാസം തോന്നി.

അന്നയാണെങ്കിൽ  രാവിലത്തെ ബ്രേക്ക് കഴിഞ്ഞു തിരിച്ചു വന്നിട്ടില്ല. ഇവൾ ഇത് എന്തു ഭാവിച്ചാണ്, അവളുടെ കൂട്ടുകാരി ഒന്നിവിടെ വന്നിരുന്നതിനാണോ ഇത്രയും പ്രശനം.

പിറ്റേ ദിവസം അന്ന ക്ലാസ്സിൽ എത്തിയപ്പോൾ കീർത്തന പഴയ സീറ്റിൽ തന്നെ ഇരിക്കുന്നത് കണ്ടു. അന്ന അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സോറി പറഞ്ഞു.

“സോറി ഡി. നീ ഇന്നലെ പെട്ടന്ന് അവൻ്റെ അടുത്ത്  പോയി ഇരുന്നപ്പോൾ  എനിക്ക് ദേഷ്യം വന്നു.”

കീർത്തന അൽപ്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“നമ്മുക്ക് ഇതിനെകുറിച്ച ബ്രേക്കിന് ക്യാന്റീനിൽ പോയി സംസാരിക്കാം.”

അന്ന പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. രണ്ട് പേരും കൂടി ബ്രേക്കിന് ക്യാന്റീനിൽ പോയി ആളൊഴിഞ്ഞ ഒരു ഭാഗത്തായി ഇരുന്ന്.

അന്ന വീണ്ടും അവളോട് സോറി പറയാൻ തുടങ്ങി.

“ അന്നേ ഞാൻ നിൻ്റെ അടുത്ത് നേരത്തെ  പറയേണ്ടിയിരുന്നു. “

“അത് കുഴപ്പമില്ല കീർത്തു സീറ്റ് മാറി ഇരിക്കുന്നതിനെക്കുറിച്ചൊക്കെ എന്തിന് നേരത്തെ പറയണം. തെറ്റ് എൻ്റെ ഭാഗത്തല്ലേ. എനിക്കുണ്ടായ അനുഭവം വെച്ച് ഞാൻ അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു.”

കീർത്തന അൽപ്പ സമയം ഒന്നും മിണ്ടിയില്ല എന്നിട്ട് അന്നയോട് പതുക്കെ പറഞ്ഞു.”

“എനിക്ക് അർജ്ജുവിനെ ഇഷ്ടമാണ്.”

അത് കേട്ടതും അന്ന മരവിച്ചു പോയി. എന്തു പറയണം എന്ന് അവൾക്കറിയാതെയായി. അവളുടെ മനസ്സിലുള്ളത് മറയ്ക്കാൻ ശ്രമിച്ചെങ്കിലും  കണ്ണുകൾ ചെറുതായി നിറഞ്ഞു. ഒന്നും കാണാനും പറയാനും പറ്റാത്ത അവസ്ഥ,

“ഡി എനിക്കറിയാം അർജ്ജു നിൻ്റെ ശത്രു ആണെന്ന്. അവനെ കുറിച്ചു എനിക്കൊന്നും തന്നെ അറിയില്ല

💬 Comments

View all comments