0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 287

സംസാരിക്കാനായി  പോയി. അന്ന എന്നെ നോക്കികൊണ്ട് അവളുടെ അടുത്ത് എന്തോ പതുക്കെ പറഞ്ഞിട്ട് ക്ലാസ്സിൻ്റെ വെളിയിലേക്ക് പോയി. കീർത്തനയുടെ മുഖം ഒന്ന് വാടി. പിന്നെ ഒന്നും മിണ്ടാതെ എൻ്റെ അടുത്ത് വന്നിരുന്നു. ഞാൻ എന്താണ് സംഭവം എന്ന് അന്വേഷിക്കാനൊന്നും പോയില്ല.

അന്ന നേരെ ഹോസ്റ്റലിലേക്കാണ് പോയത്. അവൾ അകെ സങ്കടത്തിലാണ്. ശനിയാഴ്ച്ചത്തെ സംഭവം എല്ലാം കുഴിച്ചു മൂടി  ഒന്നും സംഭവിക്കാത്ത പോലെയാണ് അന്ന രാവിലെ ക്ലാസ്സിലേക്ക് എത്തിയത്. എന്നാൽ കീർത്തന വന്ന് ഇന്ന് അർജ്ജുവിൻ്റെ  അടുത്തിരിക്കാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഹൃദയം പൊട്ടുന്ന വേദന  തോന്നി. പിന്നെ അത് കീർത്തനയോടുള്ള വെറുപ്പായി  മാറി. ഞാൻ  അവരെ തിരിഞ്ഞു നോക്കിയപ്പോൾ  അർജ്ജുവിനു അത് ഇഷ്ടപ്പെട്ടില്ല. ഇൻ്റെർവെൽ ആയപ്പോൾ കീർത്തന എൻ്റെ അടുത്ത് വന്ന്  അർജ്ജുവിൻ്റെ അടുത്തിരിക്കാൻ തീരുമാനിച്ചതിനെ എന്തൊക്കെയോ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചു. ഞാൻ അവളെ  ചീത്ത പറഞ്ഞിട്ട് ഹോസ്റ്റലിലേക്ക് പോന്നു. വാർഡൻ്റെ അടുത്ത് സുഖമില്ല എന്ന് പറഞ്ഞിട്ട് റൂമിൽ തന്നെ ഇരുന്നു.

ഇതിൽ താൻ എന്തിന് വിഷമിക്കണം. എന്തിന് കീർത്തനയെ ചീത്ത പറയണം. അവൾ അവർക്കിഷ്ടമുള്ള സ്ഥലത്തിരിക്കട്ടെ.  നാളെ തന്നെ അവളുടെ അടുത്ത് സോറി പറയണം.

അടുത്ത ഇന്റർവെൽ ആയപ്പൊളേക്കും കീർത്തനയുടെ ഫോണിൽ മെസേജ് വന്നു. അവളുടെ ചെറിയമ്മയാണ് ഡയറക്ടർ മീര മാം ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കീർത്തന റൂമിലേക്ക് ചെന്നപ്പോൾ തന്നെ ചെറിയമ്മ  ദേഷ്യത്തിലാണ് എന്ന് കീർത്തനക്ക് മനസ്സിലായി

“നീ എന്തിനാണ് ആ അര്ജ്ജുൻ്റെ അടുത്ത സീറ്റിൽ പോയിരിക്കുന്നത്. നിന്നോട് ആദ്യമേ പറഞ്ഞതല്ലേ അവനുമായി യാതൊരുവിധ സംസാരം വേണ്ടാ എന്ന്.”

“ഇല്ല ചെറിയമ്മേ അത് ഞാൻ വെറുതെ ബാക്കിൽ പോയിരുന്നന്നെയുള്ളൂ “

“ശരി ശരി ഇനിയിങ്ങനെയുണ്ടായാൽ നിന്നെ ബാച്ച് ഒന്നിലേക്ക് മാറ്റും

ഇപ്പൊ പൊയ്ക്കോ. നീ എന്തു കാണിച്ചാലും ഞാൻ അറിയും”

തിരിച്ചു പോരുമ്പോൾ അന്നയെങ്ങനെങ്കിലും ആണോ ചെറിയമ്മ  യുടെ അടുത്ത് പോയി പറഞ്ഞത് എന്നായി കീർത്തനയുടെ സംശയം. രഹസ്യമായിട്ടാണെങ്കിലും തൻ്റെ ഇഷ്‌ടം അർജ്ജുവിനെ അറിയിക്കണം. അർജ്ജുവിന് ഇഷ്ടമാണെങ്കിൽ പിന്നെ ചെറിയമ്മയെ വരെ അവൻ വരച്ച വരയിൽ നിർത്തിക്കോളും.  അവൾ ക്ലാസ്സിൽ പഴയ സീറ്റിൽ തന്നെ പോയിരുന്നു.

കീർത്തന

💬 Comments

View all comments