0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

എന്നെ പിടിച്ചു വലിച്ചു കൊണ്ടുവന്നു. ഞാനും രാഹുലും അല്പം ലേറ്റ് ആയാണ് എത്തിയത്.

മൈക്കിൽ പരിപാടികൾ അന്നൗൻസ് ചെയുന്ന ശബ്‌ദം കേട്ടപ്പോൾ തന്നെ മെയിൻ അവതാരക അന്നയാണ് എന്ന് മനസ്സിലായി. ഞാനും രാഹുലും ഏറ്റവും പുറകിലായി നിൽപ്പുറപ്പിച്ചു. സ്റ്റേജിൽ അന്ന ഒരു കറുത്ത സാരിയും ഗോൾഡൻ സ്ലീവ് ലെസ്സ് ബ്ലൗസ് ഒക്കെ അണിഞ്ഞു അതി സുന്ദരിയായിട്ടുണ്ട്. ഇംഗ്ലീഷും മലയാളവും അല്പം നർമ്മവും ഒക്കെ കൂട്ടി കലർത്തി നല്ല ഭംഗിയായി ഓരോ പരിപാടിക്കും അവൾ ഇൻട്രോ പറയുന്നുണ്ട്. പഴയതിലും കൂടുതൽ എനർജി ലെവൽ.

ജെന്നിയുടെ ഡാൻസ് തുടങ്ങാറായപ്പോൾ അവൻ അങ്ങോട്ട് പോയി. സൂര്യയും  പ്രീതിയും ഒക്കെ ചേർന്നുള്ള ഗ്രൂപ്പ് ഡാൻസ് ആണ്. ഡാൻസ് കഴിഞ്ഞു അവർ സ്റ്റേജിൽ നിന്നിറങ്ങിയിട്ടും രാഹുലിനെ കണ്ടില്ല. പതിവ് പോലെ അവൻ സൊള്ളാൻ പോയി കാണും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സുമുഖനായ ഒരു ചെറുപ്പക്കാരൻ ഒരു ഔഡി കാറിൽ വന്നിറങ്ങി. അയാൾ ഞാൻ നിൽക്കുന്നതിൻ്റെ  അവിടന്ന് കുറച്ചു മാറി നിലയുറപ്പിച്ചു. എവിടെയോ കണ്ട് മറഞ്ഞ ഒരു മുഖം. അവൻ സ്റ്റെജിൻ്റെ അരികിലായി  നിൽക്കുന്ന അന്നയെ നോക്കി ഒന്ന് കൈ വീശി കാണിച്ചു. അവനെ കണ്ടതും നിമിഷ നേരത്തേക്ക് അന്ന ആശ്ചര്യപ്പെട്ടു. മുൻപരിചയം ഉണ്ടെന്നു വ്യക്തമാണ്. അവൾ പിന്നെലേക്ക്  വന്ന് അൽപ്പ നേരം സംസാരിച്ചിട്ട് തിരിച്ചു സ്റ്റേജിലേക്ക് പോയി. അപ്പോളാണ് ആളെ എനിക്ക് മനസ്സിലായത്. അന്ന് രാഹുൽ എടുത്തിട്ടടിച്ച ജിമ്മിയുടെ ചേട്ടൻ. അന്നയുടെ ഭാവിവരന്‍.

അപ്പോഴേക്കും സ്റ്റേജിൽ അന്ന ഞങ്ങളുടെ ബാച്ച്കാർ അവതരിപ്പിക്കുന്ന സ്കിറ്റ അന്നൗൻസ് ചെയ്‌തു. എന്തായാലും അരമണിക്കൂർ കാണും. സ്റ്റേജിൽ നിന്നിറങ്ങിയതും അവൾ

💬 Comments

View all comments