0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 285

കൂടി വർദ്ധിച്ചു. അവൻ പെട്ടന്ന് വാകൊണ്ട് പോടാ പോടാ എന്ന് ആംഗ്യം കാണിച്ചു.

പെട്ടന്ന് ഞാൻ അവൻ്റെ അടുത്തേക്ക് നീങ്ങി എൻ്റെ വരവ് കണ്ട് അവൻ ഭയന്ന് ഒരടി പിന്നോട്ട് മാറി. അന്നയും തരിച്ചു നിൽക്കുകയാണ്. എനിക്കെന്തോ സ്വയം നിയന്ത്രിക്കാനായില്ല  ഞാൻ കൈ വീശി അവൻ്റെ മുഖത്തിനിട്ടു ഒന്ന് പൊട്ടിച്ചു. അവൻ പിന്നോട്ടൊന്ന് വെച്ചു പോയി. അടുത്ത നിമിഷം എൻ്റെ മുഖത്തിന് നേരേ അന്ന കൈ വീശിയതും ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു. ഞാൻ  അവളുടെ മുഖത്തക്ക് നോക്കി  ആള് നല്ല ദേഷ്യത്തിൽ ആണ് കണ്ണൊക്കെ നിറഞ്ഞു ഒഴുക്കാറായിട്ടുണ്ട് .

"വിളിച്ചോണ്ട് പോടീ നിൻ്റെ മറ്റവനെ"

അതും പറഞ്ഞിട്ട് ഞാൻ അവിടന്ന് ഇരുട്ടിൻ്റെ മറവിലേക്ക് നടന്നകന്നു

അന്ന ചുറ്റുമൊന്നു നോക്കി. ബാക്ക് വരിയിൽ ഇരുന്ന ഏതാനും സീനിയർസ് തിരിഞ്ഞു നോൽക്കുന്നുണ്ട്. എങ്കിലും സംഭവം മുഴുവൻ കണ്ടിട്ടില്ല.  എന്ധെങ്കിലും പറയുന്നതിന്  മുമ്പ് ജോണിച്ചായൻ ഒന്നും മിണ്ടാതെ കാറിൻ്റെ അടുത്തേക്ക് പോയി. സ്റ്റേജിൽ സ്കിറ്റിൻ്റെ അവസാന ഭാഗമായി. ഒഴുകി വന്ന കണ്ണീർ തുടച്ചിട്ട് അവൾ സ്റ്റേജിൻ്റെ അടുത്തേക്ക് പോയി.

“അർജ്ജു ശിവ  നിനക്ക് ഇതിനെല്ലാം കൂടി ചേർത്ത് ഞാൻ തരുന്നുണ്ട്, നിന്നെ കുറിച്ച്  ബാക്കി കാര്യങ്ങൾ കൂടി അറിയട്ടെ”

അതേ സമയം അർജ്ജു ആകെ ചിന്ത കുഴപ്പത്തിലാണ്. എത്ര ദേഷ്യം വന്നാലും കൂളായി നേരിടാറുള്ള തനിക്കിത് എന്തു പറ്റി അന്നയുടെ അടുത്ത് മാത്രം തനിക്ക് എന്തു കൊണ്ടാണ് സ്വയം നിയന്ത്രണം നഷ്ടമാകുന്നത്. അവളും ആ പയ്യനും കൂടി സംസാരിക്കുന്നതിൽ എനിക്ക്  എന്താണ്. പോയി ഒരു സോറി പറഞ്ഞാലോ. അല്ലെങ്കിൽ വേണ്ടാ സോറി പറയാൻ ചെന്ന് കൂടുതൽ പ്രശ്നമായാലോ.  അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോളേക്കും രാഹുൽ വന്നു. രാഹുലാണെങ്കിൽ ജെന്നിയുടെ ഡാൻസിനെ കുറിച്ച് തള്ളി മറക്കുകയാണ്. തിരിച്ചു ഫ്ലാറ്റിൽ എത്തുന്നത് വരെ അവൻ നടന്ന കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല. പിന്നെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു.

രാഹുലാണെങ്കിൽ സംഭവം അറിഞ്ഞപ്പോൾ അതിലും കലിപ്പ്. അവൾക്കിട്ടും  കൂടി രണ്ടെണ്ണം കൊടുക്കാത്തതിലാണ് അവന് വിഷമം. ഞാൻ അവനെ തിരുത്താൻ ഒന്നും പോയില്ല.

ഹോസ്റ്റലിൽ ചെന്നതും

💬 Comments

View all comments