Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
ആൾ ഇന്ത്യ റാങ്ക് ഇരുപത്തിമൂന്നൊക്കെ ഉണ്ട്
ചേച്ചി ഞാൻ ഫോട്ടോസ് whatsapp ചെയ്യട്ടെ. “
“ഡാ അത് വേണ്ടാ നീ എനിക്ക് മെയിൽ അയച്ചാൽ മതി.
ഗുരുകുലം ഇത് ഏതാടാ ഈ കോച്ചിങ്ങ് സെൻറ്റെർ? നമ്മുടെ നാട്ടിൽ ഇല്ലല്ലോ.”
ചേച്ചി ഈ പത്രം ശ്രദ്ധിച്ചോ ടൈംസ് ഓഫ് ഇന്ത്യ ബാംഗ്ലൂർ എഡിഷൻ ആണ്.
“ഈ ഗുരുകുലം അകെ ബാംഗ്ലൂർ, ദില്ലി നോയിഡ മുംബൈ ഈ നാലു സ്ഥലത്തെ ഉള്ളു. ഇതിൽ ഏതെങ്കിലും ഒരു സ്ഥലത്തു ആകാൻ ആണ് ചാൻസ്.”
“പേര് കിട്ടിയ സ്ഥിതിക്ക് നമുക്ക് വേറെ രീതിയിലും അന്വേഷിക്കാമെടാ.”
ഡാ താങ്ക്സ് ഡാ.
അവൾ വേഗം തന്നെ ഫേസ്ബുക്കിൽ ശിവ രാജശേഖരൻ എന്ന് സെർച്ച് ചെയ്‌തു. ആ പേരിൽ കുറച്ചു പ്രൊഫൈലുകൾ ഉണ്ട്. പലതും ലോക്കഡ് ആണ്. പക്ഷേ ഒന്നിൽ മാത്രം പ്രൊഫൈൽ ഫോട്ടോ ഇല്ല. അതായിരിക്കാനാകും ചാൻസ് എന്നവളുറപ്പിച്ചു. അന്നക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിടണം എന്ന് തോന്നി. എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.
ക്ലാസ്സിൽ തിരിച്ചെത്തിയ അന്ന ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. അർജ്ജു ക്ലാസ്സിലേക്ക് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അവനെ നോക്കി 'ശിവാ' എന്ന് വിളിച്ചു കൂവാൻ അവൾക്കു തോന്നി. എങ്കിലും അവൾ സംയമനം പാലിച്ചു.
ക്‌ളാസ്സിലേക്ക് കടന്നു വന്ന അർജ്ജുവും അന്നയിലെ മാറ്റം ശ്രദ്ധിച്ചു. പതിവിലും വിപിരീതമായി തന്നെ നോക്കി എന്ധോക്കയോ ആലോചിച്ചിരിക്കുന്ന അന്നയെ ആണ് അർജ്ജുൻ കണ്ടത്. മുഖത്തു വല്ലാത്ത ഒരു വിജയ ഭാവം. അർജ്ജുൻ കൂടുതൽ ശ്രദ്ധിക്കാൻ നിന്നില്ല. അവൻ പതിവുപോലെ അവൻ്റെ സീറ്റിൽ പോയി ഇരുന്നു
ഇതിനിടയിൽ അമൃത
💬 Comments
View all comments