0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

അത് ചോദിച്ചത്

“അതെ അതെ, ഇടയ്ക്കു അതും തുറന്നു വെച്ചു സ്വപ്‌നം കണ്ടിരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട് ഇനി വല്ല പ്രേമവും ആണോ ഡീ”

അനുപമയുടെ വക  ചോദ്യം

ഇരുവരുടെയും ചോദ്യം കേട്ട് അന്ന ഒന്ന് ഞെട്ടി. എന്തു പറഞ്ഞാലും സംഭവം കൈവിട്ടുപോകും. ഒന്നാലോചിച്ചു ശേഷം അവൾ പറഞ്ഞു.

“നിങ്ങൾ ആരോടും പറയരുത് എന്ന് എനിക്ക് പ്രോമിസ് ചെയ്യതാൽ ഞാൻ പറയാം. “

അവരിരുവരും തലയാട്ടി

“അയ്യ ചുമ്മാ തലയാട്ടിയാൽ പോരാ കൈയിൽ അടിച്ചു പ്രോമിസ് ചെയ്യ്”

അവരിരുവരും പ്രോമിസ് ചെയ്‌തു കഴിഞ്ഞതും അന്ന പറഞ്ഞു

“ഇത് അവന്മാരെ  കുറിച്ചുള്ള എൻ്റെ അന്വേഷണം ആണ് ആ അർജ്ജുവും രാഹുലും. രണ്ട് പേർക്കും കൂടി  എന്തോ രഹസ്യമുണ്ട്. ഇപ്പോൾ എനിക്കും അറിയില്ല. പക്ഷേ  ഞാൻ  അത് കണ്ടുപിടിച്ചിരിക്കും മുഴുവനായി അറിയുമ്പോൾ ഞാൻ നിങ്ങളുടെ അടുത്ത് പറയാം “

“സൂപ്പർ അന്നേ സൂപ്പർ ഇപ്പോൾ ആണ് എൻ്റെ അന്ന പഴയതു പോലെ ആയത്  നിന്നെ ഇങ്ങനെ ചവിട്ടി അരച്ച അവനോട് നീ പകരം ചോദിക്കണം. എന്തു ഹെല്പ് വേണേൽ ഞാൻ തരാം.

ഇതിനായിരിക്കും അല്ലേ നീ ജെന്നിയുടെ കൂടെ പുതിയ കൂട്ട്. "

അമൃതാ ആവേശത്തോടെ പറഞ്ഞു

അന്ന ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്‌തത്‌.

“അവളുടെ ഒരു സിബിഐ ഡയറികുറിപ്പ് നിനക്കിതുവരെ മതിയായില്ലേ അന്നേ”

അനുപമ ഒരു ഉപദേശരൂപേണ പറഞ്ഞു

“നിങ്ങൾ നോക്കിക്കോ ഞാൻ അവനിട്ട് ഒരു പണി കൊടുക്കും ജീവിതകാലം മൊത്തം മറക്കാത്ത തരത്തിലുള്ള ഒരു പണി “

അവൾ അർജ്ജുവിനെ സ്വന്തമാക്കുന്നതായി മനസ്സിൽ കണ്ട് കൊണ്ടാണ് അത് പറഞ്ഞത്.

💬 Comments

View all comments