Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
അതിൻ്റെ ഒരു പുഞ്ചിരി അവളറിയാതെ അവളുടെ മുഖത്തു വിടർന്നു. പക്ഷേ അമൃതയും അനുപമയും വിചാരിച്ചത് അന്നക്ക് അർജ്ജുവിനോടുള്ള പകയുടെ, പ്രതികാരത്തിൻ്റെ കൊലചിരിയാണെന്നാണ് .
“പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഒരാളോട് പോലും ഒന്നും പറയരുത്”
അനുപമയും അമൃതയും തലയാട്ടി സമ്മതിച്ചു.
ഉറങ്ങാൻ കിടന്നപ്പോൾ സാറ പറഞ്ഞ ഓരോ കാര്യത്തെ കുറിച്ച് അന്ന ആലോചിക്കുകയായിരുന്നു. പറഞ്ഞതൊക്കെ സത്യമാണ് എന്നവൾക്ക് മനസ്സിലായി. അർജുവിൻ്റെ പരീക്ഷയിലെ പെർഫോമൻസും ഒക്കെ ശരിക്കും ഉള്ളതാണ് ആണ് എന്ന മനസ്സിലായി.
രാജ്യത്തെ തന്നെ ടോപ് ഇന്സ്ടിട്യൂട്ടിൽ കയറാൻ തലയുള്ളവൻ അവിടെത്തെ കോഴ്സും നിർത്തി ഇവിടെ വരേണ്ട കാര്യമെന്താണ്?
പിന്നെ അവൻ്റെ പിന്നിലെ ശക്തി ആരാണ്?
അങ്ങനെ കുറെയേറെ ചോദ്യങ്ങൾ അന്നയുടെ മനസ്സിൽ ഉയർന്നു. പിന്നീട രാത്രി എപ്പോളോ അവൾ ഉറങ്ങിപ്പോയി
പിറ്റേന്ന് രാവിലെ സുഖമില്ലെന്നു പറഞ്ഞു വാർഡൻ്റെ അടുത്തു നിന്ന് പെർമിഷൻ എടുത്ത് അന്ന ഹോസ്റ്റലിൽ തന്നെ നിന്നു.
അനുപമയും അമൃതയും ക്ലാസ്സിൽ പോയപ്പോൾ തന്നെ ലാപ്ടോപ്പ് എടുത്ത് ശിവ എന്ന പേരിൽ fb പ്രൊഫൈൽ സെർച് ചെയ്തു. പക്ഷേ ശിവ എന്ന പേരിൽ ആയിരക്കണിക്കുന്നു പ്രൊഫൈലുകൾ ഉണ്ട് പോരാത്തതിന് ശിവയുടെ മുഴുവൻ പേരും അറിയില്ല. കുറെ എണ്ണം ഒക്കെ തുറന്നു നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം. അന്നക്ക് ദേഷ്യം വന്നു. ആ കോളേജിലേക്ക് എങ്ങാനും പോയാ മതിയായിരുന്നു അവനെ കാണുകയെങ്കിലും ചെയ്യാമായിരുന്നു.
അന്നക്ക് വേറേ ഒരു ഐഡിയ തോന്നി. കൊച്ചിയിലും സൗത്ത് ഇന്ത്യയിൽ തന്നെ പല നഗരങ്ങളിൽ CAT എൻട്രൻസ് കോച്ചിങ്ങ് നൽകുന്ന പ്രമുഖ സ്ഥാപനത്തിൻ്റെ മുഴുവൻ പേജ് പരസ്യം അവളുടെ മനസ്സിലേക്ക് വന്നു. ഏതെങ്കിലും ഒരു
💬 Comments
View all comments