Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
കോച്ചിങ്ങ് സെന്ററിൽ അർജ്ജുൻ എൻട്രൻസ് കോച്ചിങ്ങിന് പോകാൻ സാദ്യതയുണ്ട്. മാത്രമല്ല ഐ.ഐ.എം കൊൽക്കത്തയിൽ അഡ്മിഷൻ നേടണമെങ്കിൽ പ്രവേശന പരീക്ഷയിൽ നല്ല റാങ്കും വേണം. അങ്ങനെ റാങ്ക് നേടിയിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ പരസ്യത്തിൽ അവൻ്റെ പേരും ഫോട്ടോയും വരാൻ സാദ്യതയുണ്ട്. കോച്ചിങ്ങ് സ്ഥാപനങ്ങളുടെ ആ കൊല്ലത്തെ പരസ്യം നോക്കിയാൽ ഒരു പക്ഷേ അർജ്ജുവിൻ്റെ ഡീറ്റെയിൽസ് കിട്ടാൻ ചാൻസുണ്ട്.
അന്ന വൈകിട്ട് കാണണം എന്ന് അവളുടെ അനിയൻ സ്റ്റീഫന് മെസ്സേജ് ഇട്ടു. പിന്നെ പ്രത്യകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും അർജ്ജുവിനെ ചുമ്മാ കാണാനുള്ള മോഹത്തിൽ ലഞ്ച് ബ്രേക്ക് കഴിയുന്ന സമയം നോക്കി അന്ന ക്ലാസ്സിലേക്ക് പോയി.
വൈകിട്ട് സ്റ്റീഫനെ കണ്ട് സാറാ പറഞ്ഞതടക്കം ഉള്ള കാര്യങ്ങൾ അന്ന സ്റ്റീഫനോട് പറഞ്ഞു. ഐഐഎംമിൽ പഠിച്ചതാണ് എന്ന് പറഞ്ഞപ്പോൾ സ്റ്റീഫന് വിശ്വസിക്കാൻ തന്നെ പറ്റിയില്ല.
“ചേച്ചി ഐ.ഐ.എം കൊൽക്കത്തയിൽ പഠിച്ച ആൾ കോഴ്‌സ് നിർത്തി ഈ കോളേജിൽ ഒക്കെ ചേരുമോ?”
“അതിൻ്റെ കാര്യമല്ലേ നമ്മൾ അന്വേഷിച്ചു കണ്ട് പിടിക്കാൻ പോകുന്നത്”
“2018 ബാച്ച് ആകുമ്പോൾ 2016 ലെ എൻട്രൻസ് പരീക്ഷയിൽ നിന്നായിരിക്കും അഡ്‌മിഷൻ. അതിൽ പ്രധാനപ്പെട്ട എൻട്രൻസ് കോച്ചിങ്ങ് സെന്ററുകളുടെ പരസ്യം കാണും അർജ്ജു പോയിട്ടുണ്ടാകാൻ സാദ്യതയുണ്ട്. ഉയർന്ന റാങ്ക് വാങ്ങാതെ ഐ.ഐ.എം കൊൽക്കത്തയിൽ കയറി പറ്റാൻ സാദിക്കുകയുമില്ല.”
“ചേച്ചി പറഞ്ഞത് ശരി ആണ്”
“നീ പഴയ ന്യൂസ്‌പേപ്പർ എവിടുന്ന് കിട്ടുമെന്ന് പറ?”
“അതൊക്കെയുണ്ട് ചേച്ചി ജില്ലാ പബ്ലിക് ലൈബ്രറിയിൽ ഉണ്ടാകും . ഞാൻ അവിടെ പോയി അന്വേഷിക്കാം,”
പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവർ പിരിഞ്ഞു.
സ്റ്റീഫൻ അന്ന് വൈകുന്നേരം
💬 Comments
View all comments