0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ഗ്യാപ്പിൽ കൂടി വേണം എനിക്ക് കയറാൻ. “

“ഡാ അത് വേണോ , ആ അർജ്ജു എങ്ങാനും അറിഞ്ഞാൽ. അറിയാല്ലോ അവൻ ഇടിച്ചു പരിപ്പിളക്കും. പോരാത്തതിന് ക്ലാസ്സിൽ ആണുങ്ങളുടെ ഇടയിൽ അവന് നല്ല വിലയാ. എല്ലാവരുടെയും വല്യേട്ടൻ”

“ഒന്നും ഉണ്ടാകില്ലെടാ നമ്മൾ അത് പോലെ കാര്യങ്ങൾ നീക്കിയാൽ മതി. “

“ഒരു വെടിക്ക് മൂന്നു പക്ഷി. അന്ന് പെണ്ണുപിടിയൻ എന്ന് പേര് അന്ന ചാർത്തി തന്നപ്പോൾ നീ അല്ലാതെ ഒരുത്തനും ഉണ്ടായിരുന്നില്ലല്ലോ. അവനിട്ടുള്ള പണിയാണ് എന്നറിഞ്ഞിട്ടും അന്ന് അവൻ ഇടപെട്ടില്ല ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയാൽ അവർക്ക് രണ്ടു പേർക്കിട്ട് പണിയുമാകും കീർത്തനയെ എനിക്ക് സെറ്റാകുകയും ചെയ്യും.”

“ഡാ അതിപ്പോൾ എങ്ങനെയാണ് അടിച്ചിറക്കുക. ആ സുമേഷ് ആണെങ്കിൽ എളുപ്പമുണ്ടായിരുന്നു. പക്ഷേ അവൻ രണ്ട് പെരുമായിട്ട് കമ്പനിയാണ്. നമ്മൾ എന്ധെങ്കിലും പറഞ്ഞാൽ അവൻ നേരെ പോയി ചോദിക്കും. പിന്നെ നീ പറഞ്ഞ പോലെ  അർജ്ജുവിന് അങ്ങോട്ടാണ് പ്രേമം എന്നടിച്ചിറക്കാൻ ആണെങ്കിൽ അത് ക്ലച്ചു പിടിക്കില്ല. അന്നക്ക് ഇങ്ങോട്ടാണ് എന്ന് പറഞ്ഞാൽ നിൻറ്റെ പ്ലാൻ വർക്കാകില്ല. കാരണം അന്നക്കിങ്ങോട്ടുള്ള പ്രേമത്തിന് അർജ്ജു കീർത്തനയോട് എന്തിന് നോ പറയണം”

“നീ പറഞ്ഞതിൽ കാര്യമുണ്ട് അത് കൊണ്ട് നമ്മൾ വേറെ കളി  കളിക്കും പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ നമ്മൾ അർജ്ജുവിന് അന്നയോടാണ് പ്രേമം എന്ന് പരത്തും. ആണുങ്ങളുടെ ഹോസ്റ്റലിൽ തിരിച്ചും. “

“ഡാ അപ്പോളും പ്രശ്നമുണ്ട് രാഹുലും ജെന്നിയും സെറ്റാണ്. അവർ വഴി സംഭവം പൊളിയും.”

“അത് കുഴപ്പമില്ലഡാ നമുക്ക് ചെറിയ ഒരു തീ പൊരി മാത്രം മതി. ചിലപ്പോൾ അത് കെട്ടു

💬 Comments

View all comments