Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
പോകും അല്ലെങ്കിൽ പൊട്ടിത്തെറിക്കും “
“ഉവ്വ് അവസാനം നമ്മൾ പൊട്ടിത്തെറിക്കാതിരുന്നാൽ മതി. “
“എന്തായാലും നമുക്കൊന്ന് എറിഞ്ഞു നോക്കാം.”
അവർ കാര്യങ്ങൾ എങ്ങനെ തുടങ്ങി വെക്കണം എന്ന് പ്ലാൻ ചെയ്‌തിട്ട് ഹോസ്റ്റലിലേക്ക് പോയി.
അതേ സമയം ഫ്ലാറ്റിൽ
“ഡാ നീ എന്തിനാ ആ കീർത്തനയോടു ഇത്ര കടിപ്പിച്ചു നോ പറഞ്ഞത്. അവൾ നല്ല കുട്ടിയല്ലേ.”
“ഡാ നിനക്കറിഞ്ഞു കൂടെ എൻ്റെ അവസ്ഥ”
“എന്തു അവസ്ഥ? ഈ അവസ്ഥകൾ ഒക്കെ മാറാൻ അല്ലെ നമ്മൾ ഇങ്ങോട്ട് വന്നത്.”
അർജ്ജു പിന്നെ ഒന്നും മിണ്ടിയില്ല
പിറ്റേ ദിവസം ക്ലോളേജിൽ എത്തിയതും രമേഷ് പ്രീതിയെ മാറ്റി നിർത്തി സംസാരിച്ചു
“ഡി ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ രഹസ്യമായി അന്വേഷിച്ചു പറഞ്ഞാൽ മതി. ആ അന്നക്ക് അർജ്ജുവിനോട് വല്ല ഇഷ്ടവുമുണ്ടോ?”
അത് കേട്ട് പ്രീതി ചിരിച്ചു പോയി
“നിനക്ക് എന്താ വട്ടായോ? അന്നക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ എന്ന്. അതികം വൈകാതെ അവന് പണി കൊടുക്കും എന്നാണ് അവളുടെ റൂം മേറ്റ് ഈയടുത്തു കൂടി പറഞ്ഞതാണ്”
“അതെ അത് അങ്ങനെ തന്നയാണ് ഞാനും കരുതിയത്. പക്ഷേ അന്ന് അർജ്ജുവിൻ്റെ അടുത്ത് കീർത്തന പോയിരുന്നപ്പോൾ അന്നയുടെ മുഖം വാടി എന്നൊരാൾ എന്നോട് പറഞ്ഞു. അത് കൊണ്ട് ചുമ്മാ ചോദിച്ചെന്നെ ഉള്ളു. നീ ആരോടും ചോദിക്കാൻ നിൽക്കേണ്ട.”
എന്നാൽ അന്ന് വൈകിട്ടായപ്പോളേക്കും സംഭവം പെണ്ണുങ്ങളുടെ ഇടയിൽ കാട്ടുതീ പോലെ പടർന്നു. അറിയാത്തതായി അന്നയും കീർത്തനയും മാത്രമേ ഉള്ളു. സംഭവം അവിടന്ന് മെൻസ് ഹോസ്റ്റലിലേക്ക് എത്തി. വൈകിട്ട് അതിനെ പറ്റി സംസാരമുണ്ടായി. രമേഷ് രണ്ടും കൽപിച്ചു അടിച്ചു
💬 Comments
View all comments