0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 353

അർജ്ജുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

" ഹലോ ഗുഡ് മോർണിംഗ്”

അന്ന ക്ലാസ്സിലേക്ക് കടന്നു വന്നത് ഞാൻ കണ്ടിരുന്നു  ചുവന്ന സാരി ഒക്കെ അണിഞ്ഞാണ് വന്നിരിക്കുന്നത്. ഞാൻ വേഗം തന്നെ തുറന്നു വെച്ച ലാപ്ടോപ്പിലേക്ക് നോട്ടം മാറ്റി. ഒരു നിമിഷ നേരത്തേക്കേ അവളെ ശ്രദ്ധിച്ചതെങ്കിലും അവളുടെ ആ വരവ് എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. രണ്ടും കൽപ്പിച്ചാണ് അവളുടെ നീക്കങ്ങൾ എന്നെനിക്ക് മനസ്സിലായി. അവൾ അടുത്ത് എത്തിയതും അവളുടെ സാമീപ്യം അറിയിച്ചു കൊണ്ട് വില കൂടിയ ഏതോ പെർഫ്യൂമിൻ്റെ മണം എൻ്റെ മൂക്കിലേക്ക് എത്തി.

സീറ്റിൽ ഇരുന്നതും അവൾ കസേര എൻ്റെ നേരേ തിരിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.

പെട്ടന്ന് അവളുടെ വായിൽ നിന്ന് ആ വാക്കുകൾ വന്നു

" ഹലോ ഗുഡ് മോർണിംഗ്”

എൻ്റെ മനസ്സിലേക്ക് ആദ്യ ക്ലാസ്സിൻ്റെ അന്ന് അവൾ അപമാനിച്ചു കൊണ്ട് പറഞ്ഞ ഗുഡ്മോർണിംഗ് ആണ് കടന്ന് വന്നത്. എൻ്റെയുള്ളിൽ കോപം ഇരച്ചു കയറി. ഞാൻ ദേഷ്യത്തിൽ അവളെ നോക്കി. കൺട്രോൾ അർജ്ജുൻ കണ്ട്രോൾ. ഒരു നിമിഷം അവൾ ഞെട്ടി എന്നുറപ്പാണ് എങ്കിലും അവൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു

" മോർണിംഗ് അർജ്ജുൻ ”

അന്നത്തെ പോലെ പുച്ഛമോന്നുമില്ല. യഥാർത്ഥമായി ആണ് അവൾ വിഷ് ചെയ്‌തിരിക്കുന്നത്. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ഞാൻ വേഗം ലാപ്ടോപ്പിലേക്ക് തന്നെ നോട്ടം മാറ്റി. ക്ലാസ്സിൽ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്തു ചെയ്യണം എന്നറിയാതെ ലാപ്ടോപ്പിൽ തന്നെ നോക്കിയിരുന്നു.

ആ പീരീഡ് ബീന മിസ്സാണ് വന്നത് . ക്ലാസ്സ് എടുക്കുന്നതിനിടയിൽ  പുള്ളിക്കാരിയുടെ ശ്രദ്ധ മുഴുവൻ എന്നെയും അന്നെയെയുമാണ്. എൻ്റെ ഭാവം കണ്ടിട്ടാണോ എന്നറിയില്ല മിസ്സിന് ചിരി വരുന്നതായി എനിക്ക് തോന്നി. അവൾ സൈഡിൽ എന്തെടുക്കുകയാണ് എന്ന് നോക്കണം എന്നുണ്ട്. പക്ഷേ കടിച്ചു പിടിച്ചിരുന്നു. അകെ പാടെ ഉള്ളൊരു ആശ്വാസം ആ പെർഫ്യൂമിൻ്റെ മണമാണ്.

ഇന്റർവെൽ ആയപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി നേരെ ക്യാന്റീനിലേക്ക്. ആകെ പാടെ ഒരു വീർപ്പുമുട്ടൽ. രാഹുൽ ചിരിച്ചു കൊണ്ടാണ് വരുന്നത്. കൂടെ ജെന്നിയുമുണ്ട്. ഞാൻ

💬 Comments

View all comments