0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ ഓർത്തു കിടന്നു.

"ഡാ നീ ഉറങ്ങിയായിരുന്നോ."

ജെന്നിയോടുള്ള പതിവ് സല്ലാപം കഴിഞ്ഞു എത്തിയ രാഹുൽ ചോദിച്ചു

“പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ ഒരു സംസാരമുണ്ടെന്ന് ജെന്നി പറഞ്ഞു. അന്നക്ക് നിന്നോട് പ്രേമം ആണെന്ന് പോലും “

"ഞാനും അറിഞ്ഞായിരുന്നു. കുറച്ചു മുൻപ് സുമേഷ് വിളിച്ചിരുന്നു. ആണുങ്ങളുടെ ഹോസ്റ്റലിൽ തിരിച്ചാണ് എനിക്ക് അങ്ങോട്ടാണ് പ്രേമം എന്ന്. ഇവർക്കൊന്നും വേറെ പണിയില്ലേ"

അർജ്ജു തമാശ രൂപേണ പറഞ്ഞു.

“എനിക്ക് തോന്നുന്നത് നിനക്കവളോട് മുടിഞ്ഞ പ്രേമം ആണെന്നാണ് ഞാൻ നാളെ തന്നെ ജെന്നിയോട് പറയാൻ പോകുകയാണ് “

കിട്ടിയ അവസരം മുതലാക്കി രാഹുൽ അവനെ കളിയാക്കി

“പൊക്കോണം അവിടന്ന്.”

പിന്നെ ഓരോന്നൊക്കെ പറഞ്ഞിട്ട് അവർ കിടന്നുറങ്ങി.

പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ അന്നയുടെ മുറിയിൽ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമൃത വിഷയമെടുത്തിട്ടു.

“ഡി ഇവിടെ  ക്ലാസ്സിലെ പെണ്ണുങ്ങളുടെ ഇടയിൽ ഒരു സംസാരമുണ്ട്. നിനക്ക് ആ അർജ്ജുവിനെ ഇഷ്ടമാണെന്ന്. അന്നേരമേ ഞാനും ഇവളും അതൊക്കെ കള്ളമാണ് എന്ന് പറഞ്ഞു. “

ഇത് കേട്ട  അന്നക്ക് ദേഷ്യമാണ് വന്നത്.

“ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് നടക്കുന്നത്.?”

“അതറിയില്ല അന്നേ ഒരു റൂംമർ മാത്രമാണ്. താനെ കെട്ടണ്ടങ്ങിക്കോളും.”

ആ അർജ്ജു എങ്ങാനും ഇത് കേട്ടാൽ വലിയ പ്രശ്നമാകും അവനോട് ഒരു പ്രശ്നവും ഇല്ലാത്ത കീർത്തന അവനെ പ്രൊപ്പോസ് ചെയ്തപ്പോൾ തന്നെ ഇതാണ് അവസ്ഥ. അപ്പോൾ ശത്രു പക്ഷത്തിരിക്കുന്ന എന്നെ കുറിച്ചറിഞ്ഞാലോ. ഇതാണ് അന്നയുടെ മനസ്സിലേക്ക് വന്നത്. അവൾക്ക് ആധിയായി. കുറെ നേരം ആലോചിച്ചപ്പോൾ അവൾക്ക് ഒരു ഐഡിയ തോന്നി. അത് പറയാനായി നോക്കിയപ്പോളേക്കും രണ്ടെണ്ണവും ഉറങ്ങി കഴിഞ്ഞിരുന്നു.

രാവിലെ

💬 Comments

View all comments