0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 356

അവളും കൂട്ടത്തിൽസംസാരിക്കാൻ  കൂടും. ഇത് മനസ്സിലാക്കിയതോടെ അന്നയോട് സംസാരിക്കാൻ വരുന്ന അവൻ്റെ കൂട്ടുകാരുടെ അടുത്ത് പോലും സംസാരിക്കില്ല. സീറ്റിൽ  ഇരുന്നാൽ മുഴുവൻ സമയവും ലാപ്ടോപ്പിൽ എന്ധെങ്കിലും ചെയ്തുകൊണ്ടിരിക്കും. ആദ്യം അന്നയുടെ സാമീപ്യം അസഹ്യമായി അർജ്ജുവിന് തോന്നിയെങ്കിലും ഇപ്പോൾ അത്  ഇല്ല. പിന്നെ ക്ലാസ്സിലുള്ളവർ ഇപ്പോൾ കാര്യമായി ശ്രദ്ധിക്കാറില്ല.

ഇതിനിടയിൽ  അർജ്ജുവിൻ്റെ ലാപ്ടോപ്പ് പാസ്സ്‌വേർഡ് അന്ന മനസ്സിലാക്കി.

'അഞ്ജലി’  ഇനി ഇത് അവൻ്റെ പെങ്ങൾ ആകുമോ. അർജ്ജുൻ അഞ്ജലി ആയിരുന്നേൽ ചാൻസ് ഉണ്ട്. പക്ഷേ ശരിക്കുള്ള പേര് ശിവ എന്നായത് കൊണ്ട് അങ്ങനെ അകാൻ ചാൻസില്ല. ഇനി ഗേൾ ഫ്രണ്ട് ആയിരിക്കുമോ? ഇങ്ങനെ ഓരോരോ ചിന്തകൾ അന്നയുടെ മനസ്സിലേക്ക് വന്നു.

കുറച്ചു ദിവസത്തെ കണക്കുകൂട്ടലുകൾക്ക് ശേഷം അന്ന  രണ്ടും കൽപ്പിച്ച അർജ്ജുവിൻ്റെ ലാപ്ടോപ്പിൽ കയറി പരതാൻ തീരുമാനിച്ചു.  അവൾ വന്നിരിക്കാൻ തുടങ്ങിയതിൽ പിന്നെ അർജ്ജുൻ ലഞ്ച് കഴിക്കാൻ പോയാൽ ബെൽ അടിക്കുമ്പോൾ മാത്രമാണ് തിരികെ വരിക.

ഇന്ന് അവൻ വരുന്നതിന് മുൻപ് ലാപ്ടോപ്പ് എടുത്തു നോക്കണം. ഉച്ചക്ക് ബ്രേക്ക് തുടങ്ങിയപ്പോൾ അവൾ സ്വന്തം ലാപ് എടുത്ത് ബാഗിൽ വെച്ചു. എന്നിട്ട് ക്യാന്റീനിൽ പോയിട്ട് കുറച്ചു കഴിച്ചു എന്ന് വരുത്തിയിട്ട്  തിരിച്ചു ഔടി വന്ന്. ഒന്നുമറിയാത്ത പോലെ അർജ്ജുവിൻ്റെ ലാപ്ടോപ്പ് എടുത്ത് അവളുടെ സീറ്റിൽ ഇരുന്നു ലോഗിൻ ചെയ്‌തു. ഓരോ ഡ്രൈവുകളായി പരതി. പക്ഷേ നിരാശയായിരുന്നു ഫലം. അകെ കുറച്ചു ക്ലാസ്സ് നോട്ടസും പൗർപോയിന്റ് സ്ലൈഡ്‌സ്. ഒരു ഫോൾഡറിൽ കുറച്ചു സിനിമ. ഒരു ഡ്രൈവ് മുഴുവൻ പാട്ടുകൾ. പിന്നെ കുറെ ഇ ബുക്‌സ്. ഇതല്ലാതെ പേർസണലയിട്ടുള്ള ഒന്നും തന്നെ ഇല്ല. ഇത്രയും നോക്കിയപ്പോളേക്കും സമയം കുറച്ചായി. കുറച്ചു പേരൊക്കെ ക്ലാസ്സിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. അവൾക്ക് ടെൻഷൻ കൂടി

അവൾ പെട്ടന്ന് തന്നെ ബ്രൗസർ തുറന്നു. നോക്കി ജിമെയിലും ഫേസ്ബുക്കും ഒക്കെ ലോഗിനായി ആണ് കിടക്കുന്നത്. രണ്ടും അർജുൻ എന്ന പേരിൽ തന്നെ. ആദ്യമേ അവൾ ഇമെയിൽ കയറി നോക്കി. വളരെ കുറച്ചു മെയിൽ മാത്രം. മൈലുകളുടെ തീയതി വെച്ച് നോക്കിയാൽ അക്കൗണ്ട് തുടങ്ങിയിട്ട് അധികം നാൾ ആയിട്ടുള്ളു. അതായത് ക്ലാസ്സ് തുടങ്ങുന്നതിന്

💬 Comments

View all comments