0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ഓടിയെത്തി. പിന്നാലെ ജെന്നിയും

“എടി അന്നേ നീ ഇത് എന്തു ഭാവിച്ചിട്ടാണ് ഇവിടെ കയറിയിരിക്കുന്നത്? നിനക്കിതുവരെ മതിയായിട്ടില്ലേ?”

“അത് എന്താ രാഹുലെ ഇവിടെ ഇരുന്നാൽ. ഞാൻ ഇവിടെ ഇരുന്നത് കൊണ്ട് ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. പിന്നെ ആർക്കെങ്കിലും പേടിയുണ്ടെങ്കിൽ അവര് മാറി ഇരുന്നോട്ടെ. “

ചിരിച്ചു കൊണ്ടുള്ള അവളുടെ മറുപടി കേട്ടതും രാഹുലിന് ദേഷ്യം കൂടി. ജെന്നി അവൻ്റെ ഒരു കൈയിൽ കയറി മുറുക്കെ പിടിച്ചിട്ടുണ്ട്.

“ഡി  ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെ അത് നിനക്ക് ഇത്രയുമായിട്ട് മനസിലായില്ലേ?”

അന്ന കൂടുതൽ ഒന്നും പറയാൻ നിന്നില്ല തിരിഞ്ഞു അർജ്ജുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

സീറ്റ് മാറി ഇരിക്കാൻ പോയ അർജ്ജുവിന് അന്നയുടെ വാക്കുകൾ വലിയ തിരിച്ചടിയായിരുന്നു. അവിടെന്ന് പൊക്കോളാൻ രാഹുലിനോട് കണ്ണ് കൊണ്ട് കാണിച്ചു.

രണ്ടാമത്തെ  പീരീഡ് കഴിയാറായപ്പോളേക്കും അറ്റൻഡറെ വിട്ട് ഡയറക്ടർ മീര മാം അന്നയെ ഓഫീസിലേക്ക് വിളിപ്പിച്ചു

“അന്നേ നീ എന്തിനാണ് അർജ്ജുവിൻ്റെ അടുത്ത് വീണ്ടും പോയിരിക്കുന്നത്  വീണ്ടും തല്ലുണ്ടാക്കാനാണോ ?”

“ഇല്ല മാം ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്സ ആയി. “

അന്ന തട്ടി വിട്ടു

മീര മാമിന് അത് അത്രക്ക് അങ്ങ് വിശ്വാസമായില്ല. എങ്കിലും കൂടുതൽ ഒന്നും പറയാൻ നിന്നില്ല.

ഉച്ചക്ക് തന്നെ സുമേഷ് അന്നയോട് ഇനിയും തല്ലു തുടങ്ങരുത് എന്ന് അപകേഷിച്ചു. ഒരു കുഴപ്പവുമുണ്ടാക്കില്ല എന്ന് അന്ന അവന് വാക്ക് കൊടുത്തു

ലഞ്ച് സമയം കഴിഞ്ഞപ്പോളേക്കും അർജ്ജു കാറും എടുത്ത് ഫ്ലാറ്റിൽ പോയി. രാഹുലിനോട് യൂബർ വിളിച്ചു വന്നേക്കാൻ പറഞ്ഞു.

💬 Comments

View all comments