0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

വൈകിട്ടായപ്പോളേക്കും കോളേജ് മൊത്തം സംഭവം ഫ്ലാഷായി. ഹോസ്റ്റലിൽ ചിലരൊക്കെ അന്നയോട് അർജ്ജുവിനെ ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചു. അന്ന അതിനൊന്നും മറുപടി പറഞ്ഞില്ല.

തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ രാഹുൽ ഭയങ്കര ദേഷ്യത്തിലാണ്.

“ആ അന്ന നിനക്കിട്ട് വീണ്ടും പണി തുടങ്ങി, ഞാൻ അന്നേരമേ പറഞ്ഞതാണ് അവൾ ഒരു നടക്ക് പോകുന്നവൾ അല്ലെന്ന്.”

“നീ ഒന്ന് അടങ്ങു രാഹുലെ  ഞാൻ ഇന്റെർവെലിന് മാറിയിരിക്കാൻ തുടങ്ങുമ്പോളാണ് നീ വന്ന് കുളമാക്കിയത്. ഇനി മാറി ഇരിക്കാൻ പറ്റാത്ത അവസ്ഥയായി.”

“അത് ശരിയാണ് അവളുടെ മറുപടിയിൽ ഞാൻ ക്ലീൻ ബൗൾഡ് ആയി പോയി .”

“ഒരു പണി ചെയ്യാം നാളെ നിൻ്റെ അരികിലായി ഞാനും ജെന്നിയുമിരിക്കാം.”

“ആഹാ! ബെഷ്ട  ഐഡിയ അവളെ പേടിച്ചു എനിക്ക് രണ്ട് ബോഡി ഗാർഡ്‌സിനെ കൊണ്ട് വന്നു എന്ന് എല്ലാവരും പറയണം. പോരാത്തതിന് നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പു എന്ന പഴി ഞാൻ തന്നെ കേൾക്കേണ്ടി വരും “

“പിന്നെ എന്താണ്ടാ ചെയ്യുക “

“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം അടുത്ത് വന്നിരുന്നത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല.”

ഹോസ്റ്റലിൽ അന്നയുടെ റൂമിൽ

“പിള്ളേരെ എങ്ങനയുണ്ടായിരുന്നു എൻ്റെ പെർഫോമൻസ്?”

“സൂപ്പർ ആയിട്ടുണ്ട് അന്നേ ആ അർജ്ജുവിന് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. രാഹുലാണെങ്കിൽ  മല പോലെ വന്നിട്ട് എലി പോലെ പോയി”

“എന്താണ് നമ്മുടെ ഹോസ്റ്റലിൽ സമാചാർ?”

“എല്ലാവരും കൺഫ്യൂഷനിലാണ് നിനക്ക് അവനോട് പ്രേമം ആണെന്ന് ചിലർ അതല്ല  പകരം വീട്ടാനുള്ള് നിൻ്റെ പുതിയ നമ്പർ മാത്രമാണ് എന്ന് ചിലർ. ആകെ ജഗ പുകയായിട്ടുണ്ട്.”

“എന്നാലും അന്നേ ഇതൊക്കെ വേണോ നീ ചീഞ്ഞു

💬 Comments

View all comments