0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

ഇരുന്നോട്ടെ. അന്നയിരിക്കുന്ന സീറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് ദീപു ചോദിച്ചു.

ആദ്യമൊന്ന് മടിച്ചെങ്കിലും കീർത്തന ഇരുന്നോളാൻ പറഞ്ഞു

“കീർത്തന എന്താണ് എന്ന് വിചാരിക്കുന്നത് എന്ന് മനസ്സിലായി. ഇനി എൻ്റെ ഭാഗത്തു നിന്ന് അങ്ങനയൊന്നും ഉണ്ടാകില്ല. നമക്ക് നല്ല ഫ്രണ്ട്സാകം.”

അതിന് കീർത്തന തലയാട്ടുക മാത്രമാണ് ചെയ്‌തത്‌. ദീപു രമേഷിനോട് ബാഗ് കൊണ്ടുവരാൻ ആംഗ്യം കാണിച്ചതും അവൻ ബാഗ് എത്തിച്ചു കൊടുത്തു.

ദീപു സീറ്റ് മാറി ഇരുന്നത് ചിലരൊക്കെ ശ്രദ്ധിച്ചെങ്കിലും അന്നത്തെ അന്നയുടെ ആരവത്തിൽ അതൊക്കെ മുങ്ങി പോയി.

കാര്യങ്ങൾ അറിഞ്ഞ സ്റ്റീഫൻ അന്നയെ ഉപദേശിക്കാൻ നോക്കിയെങ്കിലും അന്ന പിന്മാറാൻ റെഡിയായില്ല. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള പരിപാടിയാണ് എന്ന് പറഞ്ഞു.

അന്ന പതിവിലും ഭംഗിയായി ഡ്രെസ്സൊക്കെ ചെയ്താണ് വരവ്. അവളുടെ വരവ്  കാണാൻ തന്നെ കുറച്ചു പേർ രാവിലെ തന്നെ കുറ്റി അടിച്ചു നിൽപ്പുണ്ട്. ഫാൻസ്‌ അസോസിയേഷനിൽ ഏതാനും സീനിയർസും ഉണ്ട്.

അങ്ങനെ ദിവസങ്ങൾ  കടന്ന് പോയി. ദീപുവും കീർത്തനയും ഫ്രണ്ട്സായി മാറി. അന്ന കീർത്തനയുടെ അടുത്ത് സംസാരിക്കുമെങ്കിലും കീർത്തന പഴയ അടുപ്പം കാണിക്കാറില്ല.  കീർത്തനക്ക് അന്നയോട് എന്തോ ഒരു അകൽച്ച ഫീൽ ചെയുന്നുണ്ട്.

ക്ലാസ്സിലേക്ക് കയറി  വരുമ്പോൾ അന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിക്കും. പിന്നെ സീറ്റിൽ എത്തുമ്പോൾ ഒരു ഗുഡ്മോർണിംഗിന് ഉച്ചക്ക് ഒരു  ഗൂഡാഫ്റ്റർ നൂണും പോകാൻ നേരം ഗുഡ്ബൈയും പറയും. ഒന്ന് രണ്ടു വട്ടം മുഖമുഖം വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. അർജ്ജുവിനാണെങ്കിൽ മുഖത്തു പോയിട്ട് ഇടക്കണ്ണിട്ട് പോലും അന്നയെ നോക്കാൻ സാധിക്കുന്നില്ല.

സുന്ദരിയായ അന്ന അടുത്തിരിക്കുന്നുണ്ട് എന്ന ഭാവം

💬 Comments

View all comments