0%

Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ഒത്തിരി ഇഷ്ടമാണ്. “

ആദ്യം ഒന്ന് അമ്പരുന്ന് രമേഷ് അവനെ കളിയാക്കി പറഞ്ഞു

“ഹാ ബെഷ്ട, കീർത്തന അതും നിനക്ക്, നീ നിൻ്റെ മുഖം ഒന്ന് ആ കണ്ണാടിയിൽ നോക്കിക്കേ “

“ഡാ കളിയാക്കാതെ മൈനെ. ഞാൻ സീരിയസ്സായി പറഞ്ഞതാണ്. എനിക്കവളെ ഒത്തിരി ഇഷ്ടമാണ്. മനസ്സിലെ ഒരു ചാഞ്ചാട്ടം മാത്രമാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസം കഴിയും തോറും എനിക്ക് പറ്റുന്നില്ലെടാ. ഞാൻ അവളുടെ അടുത്തു ഞാൻ എല്ലാം തുറന്ന് പറയാൻ പോകുകയാണ്.”

“ഡാ അത് വേണോ അതും മീര മാമിൻ്റെ മരുമകൾ. അവസാനം നിനക്ക് അവളെ കിട്ടുകയുമില്ല അവര് നിന്നെ ഇൻ്റെർണൽ എക്സാമിനു തോൽപ്പിക്കുകയും ചെയ്യും.”

“അവൾ ഇല്ലാതെ പറ്റുമെന്ന് തോന്നില്ല”

“ഡെസ്പാക്കാതെടാ, ആദ്യം നീ കമ്പനി അകാൻ നോക്ക്”

“മ്മ്മ് ഓക്കേ “

“എൻ്റെ ഫുൾ സപ്പോർട്ട്. ഹംസം ആകണമെങ്കിൽ പറഞ്ഞാൽ മതി. പക്ഷേ ചിലവുള്ള ഹംസമാണ് ട്ടോ”

മനസ്സിലുള്ളത് രമേഷിനോട്‌ പറഞ്ഞപ്പോൾ അവന് ഒരു ആശ്വാസം തോന്നി.

പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ദീപു മനഃപൂർവ്വം കീർത്തനയുടെ സീറ്റിന് അരികിലുള്ള സീറ്റിലായി ഇരുന്നു. അന്ന ഇരിക്കാറുള്ള സീറ്റ് ആണ് എങ്കിലും അവൾ ഒന്നും പറയാതെ പിൻ നിരയിലേക്ക് മാറി ഇരുന്നു

കീർത്തന അന്ന് പതിവിലും സുന്ദരിയായ ആണ് ക്ലാസ്സിൽ എത്തിയത്. ക്ളാസ്സ് റൂമിലേക്ക് കടന്നപ്പോൾ  ദീപു അന്നയുടെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടത്. പിൻ നിലയിലായി അന്നയും. പതിവ് സീറ്റ് വിട്ട്  കീർത്തന അന്നയുടെ അരികിൽ പോയിരുന്നു. ദീപുവിന് വല്ലാത്ത നിരാശ തോന്നി എങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല. ഇനിയും

💬 Comments

View all comments