Chapter Title : ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]
വൈകി കൂടാ എന്നവൻ്റെ മനസ്സ് പറഞ്ഞു. ഇങ്ങനയാണെങ്കിൽ കീർത്തനയെ നഷ്ടപ്പെടും എന്നവന് തോന്നി. നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ബ്രേക്കിൻ്റെ സമയം ദീപു കീർത്തനയുടെ അടുത്ത് ചെന്ന് കണ്ണുകളിൽ നോക്കി പറഞ്ഞു
"കീർത്തന , ഐ ലവ് യു "
കീർത്തനയുടെ മുഖത്ത് ആദ്യം ഒരു അമ്പരപ്പായിരുന്നു. അവൾ ചുറ്റും നോക്കി. ക്ലാസ്സിൽ കുറെ പേർ തിരിഞ്ഞു നോക്കുന്നുണ്ട്. ഒരു നിമിഷം അവളുടെ നോട്ടം അർജ്ജുവിലായി. തന്നെ ബാധിക്കുന്ന ഒരു വിഷയം അല്ലാ എന്ന രീതിയിൽ അർജ്ജു അങ്ങോട്ട് നോൽക്കുന്നതേ ഇല്ല. അതു കണ്ട് അവൾക്ക് പെട്ടന്ന് ദേഷ്യം തോന്നി. അർജ്ജുവിനായി കാത്തിരിക്കുമ്പോൾ ആണ് ഇവിടെ ഒരുത്തൻ വന്ന് തന്നെ പ്രൊപ്പോസ് ചെയുന്നത്. മുൻപ് രണ്ട് പേർ വന്നപ്പോൾ താൻ ഒഴുവാക്കിയതാണ്. ഇപ്പോൾ വീണ്ടും ദേ ഒരുത്തൻ. ഈ പരിപാടി ഇവിടം കൊണ്ട് അവസാനിപ്പിക്കണം.
“കണ്ട പെണ്ണുപിടിയനെ ഒക്കെ പ്രേമിക്കാൻ എന്നെ കിട്ടില്ല.”
കീർത്തന ദേഷ്യത്തിൽ ദീപുവിനോടായി പറഞ്ഞു. എന്നിട്ട് ക്ലാസ്സിൽ നിന്നിറങ്ങി പോയി
ആ മറുപടി ദീപുവിൻ്റെ മുഖത്തു ഏറ്റ ഒരു പ്രഹരമായിരുന്നു. എല്ലാവരും അവനെ അന്ധാളിച്ചു നോക്കുന്നുണ്ട് ചിലരുടെ മുഖത്തു സഹതാപം വേറെ ചിലരുടെ മുഖത്തു പുച്ഛം അവൻ്റെ കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞു. പിന്നെ അത് ദേഷ്യമായി മാറി. തനിക്ക് ഈ പേര് വീഴാൻ കാരണക്കാരിയായവളോടുള്ള ദേഷ്യം. കീർത്തനയുടെ അരികിലായി ഇരുന്നിരുന്ന അന്നയെ അവൻ ദേഷ്യത്തോടെ നോക്കി.
‘എല്ലാത്തിനും കാരണക്കാരി ഇവളാണ്. ഇവൾ കാരണമാണ് എനിക്ക് പെണ്ണുപിടിയൻ എന്ന പേര് വീണത്. എന്നിട്ടിപ്പോൾ സഹതപോത്തോടെ എന്നെ നോക്കുന്നു. ഇവൾക്കിട്ട് പണിയും, ആ അർജ്ജു
💬 Comments
View all comments