Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
സിനിമക്കും കയറാം. അവൻ അവിടെ ഒരു മരത്തിൻ്റെ ചോട്ടിൽ പോയിരുന്നു. അവിടെയിരുന്ന അവൻ പല പ്രാവിശ്യം കീർത്തനയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല. അവളായിരിക്കും എല്ലാം പറഞ്ഞു കാണും. അവന് അവളോട് ദേഷ്യം തോന്നി.
ദീപു വീട്ടിൽ നിന്നിറങ്ങി അൽപ്പ നേരം കഴിഞ്ഞപ്പോളാണ് അരുൺ അവിടെ എത്തിയത്. വീട് പൂട്ടിയിരിക്കുന്നത് കണ്ട കാരണം അയൽ വീട്ടിൽ അന്വേഷിച്ചു. വീട്ടുകാർ ജോലിക്ക് പോയതാണ് എന്ന് മനസ്സിലായി.
ദീപു വേറെ എവിടേക്കോ ആണ് മുങ്ങിയത് എന്ന് കരുതി അരുൺ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആണ് ടെക്ക് ടീം വിളിച്ചത്.
സാർ സിം ആക്റ്റീവ് ആയിട്ടുണ്ട്. പുതിയ മൊബൈൽ ആണ്. ടൗണിലെ സിറ്റി സെൻറർ ഷോപ്പിങ് മാൾ അടുത്തുള്ള ടവർ ആണ് കാണിക്കുന്നത്. കുറച്ചു കൂടി അക്ക്യൂറേറ്റ ആയി ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം. സിഗ്നൽ ട്രിൻഗ്ലെലേഷൻ നടന്നുകൊണ്ടിരിക്കുകയാണ്
അരുൺ വേഗം തന്നെ ടൗണിലേക്ക് പോയി. അവിടെ എത്താറായപ്പോളേക്കും ടെക്ക് ടീം വീണ്ടും വിളിച്ചു അരുൺ, സൗത്ത് ഈസ്റ്റ് ഡിറക്ഷനിൽ സിഗ്നൽ നീങ്ങുന്നുണ്ട്. പിന്നെ ഔട്ട്ഗോയിംഗ് കാൾ പോയിട്ടുണ്ട് ഒരു രമേഷിന്
കിട്ടിയ ഒരു പാർക്കിങ്ങിൽ അരുൺ വണ്ടി ഒതുക്കി. ഒറ്റ നോട്ടത്തിൽ തന്നെ അരുൺ മനസ്സിലായി ഒഴിഞ്ഞു കിടക്കുന്ന മൈതാനത്തേക്കായിരിക്കും ദീപു പോയിരിക്കുകയെന്ന്.
സാർ സിഗ്നൽ മൂവ് ചെയ്യുന്നില്ല, സ്റ്റേഷനറിയായി.
അരുൺ പതുക്കെ നടന്നു, പൂരം നടക്കുന്ന തേക്കിൻകാട് മൈതാനം. തിരക്കൊന്നുമില്ല. നടുക്കായി ക്ഷേത്രം. ഏതോ ചാനലിൽ പൂരം കണ്ടിട്ടുണ്ട്. ഒരു പ്രാവിശ്യം ഈ ക്ഷേത്രത്തിൽ വരണം. അരുൺ പതുക്കെ ദീപുവുനെ തിരക്കി നടന്നു. അവിടെ ഉള്ള അൽമരത്തിൻ്റെ തറയിൽ മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന ദീപുവിനെ കണ്ടു. അരുണിന് ദേഷ്യം ഇരച്ചു കയറി. ഈ തെണ്ടി കാരണം എന്തൊക്കെ പ്രശ്നങ്ങളാണ്.
നേരെ ചെന്ന് മുഖത്തിന് നോക്കി ഒരെണ്ണം പൊട്ടിച്ചു. നടന്നു പോയികൊണ്ടിരുന്ന ഒന്ന് രണ്ട് പേരൊക്കെ കണ്ടിട്ടുണ്ട് ഒരാൾ അടുത്തേക്ക് വരാൻ തുടങ്ങി.
“എന്താ പ്രശനം?
ഒന്നുമില്ല ചേട്ടാ അനിയനാണ്. രാവിലെ തന്നെ വീട്ടിൽ നിന്ന് കാശു അടിച്ചു മാറ്റി ഇറങ്ങിയിരിക്കുകയാണ്. “
അയാൾ പൂച്ഛത്തോടെ ദീപുവിനെ നോക്കി നിന്നു. കൂടുതൽ
💬 Comments
View all comments