0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 193

നിന്നാൽ പന്തിയല്ല. നാട്ടുകാർ ഇടപെടും. ഭാഗ്യത്തിന് ദീപു വാ തുറന്നു ഒന്നും പറഞ്ഞില്ല.

മുഖത്തു അടി പൊട്ടിയപ്പോളാണ് ദീപു ഞെട്ടിയത്. കുറച്ചു നേരത്തേക്ക് അവൻ്റെ കിളി പോയി. ആ മാതിരി അടിയാണ് ദീപുവിന് കിട്ടിയത്. നോക്കുമ്പോൾ അരുൺ സാർ. നടന്നു വന്ന ആളുടെ അടുത്തു എന്തോ പറയുന്നുണ്ട്. പക്ഷേ വ്യക്തമല്ല അകെ ഒരു മൂളൽ മാത്രം.

അരുൺ വേഗം തന്നെ താഴെ തെറിച്ചു വീണ മൊബൈലും എടുത്തു ദീപുവിനെ പിടിച്ചു വണ്ടി പാർക്ക് ചെയ്‌ത സ്ഥലത്തേക്ക് നടന്നു

വണ്ടിയിൽ കയറിയതും തലക്ക് ഒരു കൊട്ട് കൂടി കിട്ടി .

എവിടെയാടാ  നിൻൻ്റെ പഴയ മൊബൈൽ ഫോൺ

സാർ അത് ഷോപ്പിൽ നന്നാക്കാൻ കൊടുത്തിരിക്കുകയാണ്. ദീപു ഒരു നുണ പറഞ്ഞു.

അപ്പൊ ഇതോട പന്നി

അരുൺ പാൻറ്റ്സിൻ്റെ  പോക്കറ്റിലെ ഫോണിൽ പിടിച്ചു കൊണ്ട് ചോദിച്ചു . കൈ മടക്കി ഒരെണ്ണം കൂടി കൊടുത്തു വയറിൽ.

ദീപു വേഗം തന്നെ ഫോൺ എടുത്തു കൊടുത്തു.

ഇനി ഇറങ്ങിക്കോ ബാക്കി പിന്നെ തരാം. അരുൺ പുതിയ ഫോൺ ഒന്ന് പരിശോധിച്ച ശേഷം അവനു തിരികെ നൽകി.

ദീപു ഒരു തരത്തിലാണ് വണ്ടിയിൽ നിന്നിറങ്ങിയത്.

അപ്പോളാണ് കോളേജ് വക ഇന്നോവ ആണെന്ന കാര്യം അവൻ ശ്രദ്ധിച്ചത്. അപ്പൊ ഇത് കീർത്തനയുടെ പണിയായിരിക്കും. ആ മാഡം തള്ള പറഞ്ഞു വിട്ടതായിരിക്കും അരുൺ സാറിനെ.

മുഖത്തു അകെ പുകച്ചിൽ. അവൻ ദേഷ്യത്തോടെ പൂര പറമ്പിലേക്ക് നടന്നു

കുമിളി ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിൽ:

ഏകദേശം പന്ത്രണ്ട മണിയോടെ ജേക്കബ് അച്ചായനും അന്നയും തിരിച്ചെത്തി. ഏതോ ടെക്സ്റ്റയിൽ  ഷോപ്പിൻ്റെ  രണ്ട് വലിയ കവറുമായി അവൾ അകത്തേക്ക് കയറി പോയി.

“ഡാ പിള്ളേരെ ഇങ്ങോട്ട് വന്ന് ഈ സാധനങ്ങൾ എടുക്കാൻ കൂടടാ.” ജേക്കബ് അച്ചായൻ ഞങ്ങളെ വിളിച്ചു.

അടുക്കളിയിലോട്ട് കുറച്ചു സാദനങ്ങൾ അരിയും ഒന്ന് രണ്ട് പച്ചക്കറികൾ. പിന്നെ ബീഫും ചിക്കനും അച്ചായൻ എടുത്ത് കൈയിൽ പിടിച്ചിട്ടുണ്ട്.

ഞങ്ങൾ ഒന്നും മിണ്ടാതെ സാധനങ്ങൾ എടുത്തു വെച്ചു. തിരിച്ചു വന്നപ്പോളേക്കും അന്ന അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്. പിന്നെ ഞാനും രാഹുലും

💬 Comments

View all comments