Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
അവൻ്റെ ബൈക്കുമായി പോയി. എന്നിട്ട് സൈഡ് റോഡിലേക്ക് ഉള്ള ഗ്യാരേജ് ഷട്ടർ തുറന്നു അകത്തു കിടക്കുന്ന ഒരു ഒമിനി മോഡൽ ആംബുലൻസിൻ്റെ ചാർജ് നഷ്ടപ്പെടാതിരിക്കാൻ ഡിസകണക്ട് ചെയ്തു വച്ചിരുന്ന ബാറ്ററി വേഗം തന്നെ കണക്ട് ചെയ്തു. വാഹനത്തിൽ തന്നെ ഉള്ള രഹസ്യ അറ തുറന്നു തോക്ക് ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഗ്യാരേജിൽ തന്നെ ഉള്ള ഒരു ഫ്രിഡ്ജ് തുറന്ന് പ്രൊട്ടക്ഷൻ കൊടുക്കേണ്ട വ്യക്തികളുടെയും താൻ അടക്കം ഉള്ള കോബ്ര ടീം അംഗങ്ങളുടെയും രണ്ടു വീതം ബ്ലഡ് ബാഗ് എടുത്തു വെച്ച്. എന്നിട്ട് വാഹനത്തിൽ തന്നെ കരുതിയിട്ടുള്ള ആംബുലൻസ് ഡ്രൈവറുടെ യൂണിഫോം ഇട്ട ശേഷം വണ്ടി പുറത്തേക്ക് പാർക്ക് ചെയ്തു. ഗാരേജ് ഷട്ടറും ഗേറ്റും അടച്ചതിനു ശേഷം ആംബുലൻസ് എടുത്തു ലക്ഷ്യ സ്ഥാനത്തേക്ക്. സേഫ് ഹൗസിൻ്റെ അടുത്തു നിന്ന് കുറച്ചു ദൂരം സഞ്ചരിച്ചതും ബംഗളുരു ട്രാഫിക്കിൽ പെടാതിരിക്കാൻ ആംബുലൻസ് സൈറൺ ഓൺ ആക്കി ലക്ഷയത്തിലേക്ക് അതിവേഗം പാഞ്ഞു. അരുണും ദീപക്കും 5 മണിയോടെ തന്നെ അവിടെ എത്തി. സഞ്ജയ് സ്‌ഥലം അകാൻ 1 km മുൻപ് ഒരു ഒരു ഇടവഴിയിൽ കയറി ആംബുലൻസിൻ്റെ സൈറണും ലൈറ്റും ഓഫ് ചെയ്തു. എന്നിട്ട് കോർണർ ഹൗസ സ്ഥിതി ചെയുന്ന കോംപൗണ്ടിൻ്റെ ഉള്ളിൽ ഒരു മൂലയിൽ ഉള്ള പാർക്കിംഗ് സ്ലോട്ടിൽ ആംബുലൻസ് പാർക്ക് ചെയ്തതിനു ശേഷം ചായ കടയുടെ അടുത്തേക്ക് നീങ്ങി. ബ്ലൂടൂത്ത് കമ്മ്യൂണിക്കേഷൻ ഇയർ പ്ളഗ് ധരിച്ച ശേഷം മൂന്ന് സ്ഥലങ്ങളിലായി നിലയുറപ്പിച്ച ശേഷം കോബ്ര ടീം അവിടെയുള്ള ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി. ദീപക് മെയിൻ ഗേറ്റിൻൻ്റെ ഉള്ള പെട്ടിക്കടയുടെ അടുത്ത് ഒരു സിഗററ്റുമായി നില ഉറപ്പിച്ചു. അരുൺ ആദ്യം കോർണർ ഹൗസിന്റെ അകത്തു ഒന്ന് കയറി ഒരു ഐസ് ക്രീം ഓർഡർ ചെയ്തു. എന്നിട്ട് ഉൾഭാഗവും അവിടെ ഉള്ള സീറ്റിങ് സ്റ്റാഫുകളെയും വിലയിരുത്തി. ബാക്ക് എൻട്രി ഏത് ഭാഗത്താണ് എന്ന് നോക്കി. ഐസ്ക്രീം കിട്ടിയതും അതുമായി പുറത്തിറങ്ങി. എന്നിട്ട് ആരും കാണാതെ വൈസ്ഡ് ബിന്നിൽ നിക്ഷേപിച്ചു. എന്നിട്ട് ആ കോമ്പൗണ്ടിൽ തന്നെ ഉള്ള ചാട്ട് സെൻ്റെറിൻ്റെ അടുത്ത് ഒരു ചാട്ട്
💬 Comments
View all comments