Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
വാങ്ങി ഒരു സ്റ്റാൻഡിങ് ടാബ്ലിളിൽ നില ഉറപ്പിച്ച. ഫോണിൽ സംസാരിക്കുന്നത് പോലെ ടീം അംഗങ്ങൾക്ക് ഒരു ലേഔട്ട് അപ്ഡേറ്റ് കൊടുത്തു കോർണർ ഹൗസിൻ്റെ അകത്തു കുറച്ചു പേർ മാത്രമേ ഉള്ളു. കൂടുതലും കമിതാക്കൾ ആണ്. പുറത്തു പല സ്ഥലങ്ങളിലായി കുറെ പേർ നിൽക്കുന്നുണ്ട്. ഓഫീസിൽ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിൽ ചായ കുടിച്ചുകൊണ്ട് കുറച്ചു പേർ ഉണ്ട് വേറെ ചിലർ മാറി മരത്തിനു ചുവട്ടിൽ സിഗററ്റ് വലിക്കുന്നു. പാർക്കിംഗ് ഫീ കളക്ട ചെയ്യാൻ ഒരു പയ്യനും ഗേറ്റിനടുത്തു പ്രായമായ ഒരു സെക്യൂരിറ്റിയും. 3 പേരും അവിടെ ഉള്ളവരെ ഒക്കെ നിരീക്ഷിച്ചിട്ട് ആരും തന്നെ ഇപ്പോൾ എത്തിയിട്ടില്ല എന്നുറപ്പിച്ചു. പുതിയതായി വരുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. കോബ്ര ടീം എത്തുന്നതിൻ്റെ അര മണിക്കൂർ മുൻപ് തന്നെ അൻവർ എത്തിയിരുന്നു. അപ്പോൾ ആണ് അവൻ ആ കാര്യം മനസിലാക്കിയത് കോർണർ ഹൗസിൽ നിന്ന് ഓൺലൈൻ ഡെലിവറി ഇല്ല അതു കൊണ്ട് തന്നെ ഡെലിവറി ബോയ്സ് ആരും തന്നെ ആ കോമ്പൗണ്ടിൽ ഇല്ല. പിന്നെ ചായ കട ഉള്ളതിനാൽ ചായ കുടിക്കാൻ എന്ന ഭാവത്തിൽ പോയി നിൽക്കാം. സെക്യൂരിറ്റി ഒരു കിളവൻ ആണ്. പക്ഷേ കുറെ നേരം അങ്ങനെ നിൽക്കുന്നതിൽ ഒരു ചെറിയ റിസ്ക് ഉണ്ട്. ടാർഗറ്റിനെ കാണുന്ന വരെ ഒരു സംശയവും തോന്നരുത്. അതു കൊണ്ട് ഇവിടെന്നു തൽകാലം മാറി നിൽക്കാം. അവൻ കൈയിലെ മൊബൈൽ ഫോൺ എടുത്ത് ഡെലിവറി ആപ്പ് തുറന്ന് ഏറ്റവും അടുത്തുള്ള തിരക്കുള്ള ഹോട്ടൽ ഏതാണ് എന്ന് നോക്കി. 1 km മാറി പാരമൗണ്ട് എന്ന ഹോട്ടൽ ഉണ്ടെന്ന് മനസ്സിലായി ഉടനെ തന്നെ ഷജീറിനെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു. തിരിച്ചു ഒരു 7 മണി ആകുമ്പോളേക്കും എത്താം. അവൻ അവിടെ എത്തിയപ്പോളേക്കും ഷജീർ അവിടെ കുറെ ഡെലിവറി ബോയ്സിൻ്റെ ഇടയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. അവനും അവിടെ ബൈക്ക് പാർക്ക് ചെയ്ത് ഡെലിവറി എടുക്കാൻ വന്നതാണ് എന്ന ഭാവത്തിൽ അവിടെ ഉള്ളവരുമായി സംസാരിക്കാൻ തുടങ്ങി. 7 മണി ആയപ്പോൾ ഷജീറിനോട് കോർണർ ഹൗസിലേക്ക് പോക്കാൻ പറഞ്ഞു.
💬 Comments
View all comments