Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
10 മിനിറ്റു കഴിഞ്ഞു അവനും അങ്ങോട്ടേക്ക് തിരിച്ചു. ഗേറ്റ് കടന്ന് ഫുഡ് ഡെലിവറി ബോയ് വരുന്നത് ദീപക് ശ്രദ്ധിച്ചു. കാരണം ഇത്ര നേരം നിന്നിട്ട് ആദ്യമാണ് ഒരു ഫുഡ് ഡെലിവറി ബോയ് വരുന്നത്. അവൻ അത് ബാക്കി ടീം അംഗങ്ങളോട് സൂചിപ്പിച്ചു ഷജീർ വണ്ടി പാർക്കിങ്ങിൽ നിർത്തി മൊബൈൽ നോക്കാൻ ആണെന്ന വ്യാജേനെ ചുറ്റും ഒന്ന് നിരീക്ഷിച്ചു. എന്നാൽ കോബ്ര ടീം അംഗങ്ങളെ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടില്ല. ചാട്ട് സെൻ്റെറിൽ നിന്ന് അരുൺ അവനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഫോണിൽ കുറച്ചു നേരം നോക്കിയതിനു ശേഷം അവൻ ചായക്കടയിലേക്ക് നീങ്ങി. ചായ ഓർഡർ ചെയ്തു. കുഴപ്പമില്ല എന്ന് കണക്കാക്കൻ പോയപ്പോൾ ആണ് ഹെഡ്‍ഫോണിൽ ദീപക് വീണ്ടും ശബ്ദിച്ചത് "അടുത്ത ഡെലിവറി ബോയും എത്തിയിട്ടുണ്ട്" കോമ്പൗണ്ടിൽ കിടന്നതും അൻവറും ബൈക്ക് പാർക്ക് ചെയ്തതിനു ശേഷം ചുറ്റുമൊന്നു നിരീക്ഷിച്ചു. ഒറ്റ നോട്ടത്തിൽ ആരെയും സംശയം തോന്നിയില്ല. കാരണം ആയുധ പരിശീലനവും ബോംബ് ഉണ്ടാക്കലും അല്ലാതെ കൗണ്ടർ ഇൻ്റെലിജൻസ് ഓപറേഷനിൽ അവർക്ക് പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ചായ കുടിച്ചു കൊണ്ട് നിൽക്കുന്ന ഷജീറിനെ ഒന്ന് നോക്കിയിട്ട് ഇപ്പോൾ വരാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് കോർണർ ഹൗസ് ലക്ഷ്യമാക്കി നീങ്ങി. ഉള്ളിൽ ഇരിക്കുന്ന ആളുകളെ പുറത്തു നിന്ന് ഒന്ന് എത്തി നോക്കിയിട്ട് കെട്ടിടത്തിൻ്റെ പിന്നിൽ ഉള്ള പൊതു ടോയ്‌ലറ്റ് ലക്ഷ്യമാക്കി നീങ്ങി. ടോയ്‌ലെറ്റിൽ കയറിയതും ഡെലിവറി ബാഗിൽ നിന്ന് റിവോൾവർ എടുത്ത അരയിൽ തിരുകി. രണ്ടാമത് വന്നവൻ ഉള്ളിലേക്ക് എത്തി നോക്കിയത് കൂടി അരുണിന് ഏതാണ്ട് ഇവർ തന്നെ എന്ന് തോന്നി. ദീപക്കിനോടും സഞ്ജയോടും അലെർട്ട് ആകാൻ പറഞ്ഞു. ഇനി അറിയേണ്ടത് രണ്ട് പേരിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നതാണ്. പെട്ടന്ന് ഒരു തീരുമാനത്തിൽ എത്തണം. സമയം വൈകും തോറും റിസ്ക് ആണ്. ആ പയ്യന്മാരിൽ ആര് വേണമെങ്കിലും വരാം. ആദ്യം സ്റ്റാൻലി ആണ് വരുന്നത് എങ്കിൽ ഒരു യുദ്ധക്കളം ആയി മാറും. അതിന് മുൻപ് എങ്ങനെ verify ചെയ്യും അവർ IEM തീവ്രവാദികൾ ആണെന്ന്. തെറ്റിപ്പോയാൽ രണ്ട് നിരപരാദികളുടെ മരണത്തിന്
💬 Comments
View all comments