Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
ഉത്തരവാദി താൻ ആകും. അരുൺ ഗ്രൂപ്പ് അംഗങ്ങളോടായി പറഞ്ഞു “ദീപക്ക് എൻ്റെ ഒപ്പം ജോയിൻ ചെയ്യൂ. സഞ്ജയ് ആംബുലൻസിൽ പോയി ഡൈറക്ഷണൽ മൈക്ക് ഉപയോഗിച്ചു അവർ സംസാരിക്കുകയാണെങ്കിൽ തമ്മിലുള്ള സംസാരം എന്താണ് എന്ന് എനിക്കറിയണം. പല ഗ്രൂപുകളിൽ ആയി കുറെ പേർ സംസാരിക്കുന്നുണ്ട് അത് കൊണ്ട് ചാൻസ് കുറവാണ്. എങ്കിലും ശ്രമിക്കണം” അപ്പോളാണ് ടോയ്‌ലെറ്റിൽ പോയ അൻവർ തിരികെ വന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അരയിൽ തിരുകി വെച്ചിരിക്കുന്ന തോക്കിൻ്റെ തള്ളൽ T-ഷർട്ടിനടിയിൽ അരുണിന് വ്യക്തമായി. ഉടനെ തന്നെ അരുൺ ആ തീരുമാനം എടുത്തു. “Guys I think its time to take down them. I am sure Target 1 is carrying a gun concealed under his shirt. I will take him down with poison. Deepak you should take out Target 2 inside ambulance.” “അവന്മാരെ തീർക്കാനുള്ള സമയമായി. ഇപ്പോൾ വന്നവൻ്റെ അരയിൽ തോക്കുണ്ടെന്ന് ഉറപ്പാണ്. ഒന്നാമനെതിരെ ഞാൻ വിഷ സൂചി ഉപയോഗിക്കാം. എന്നിട്ട് ആശുപത്രിയിൽ കൊണ്ട് പോകാനെന്ന വ്യാജേനെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുമ്പോൾ രണ്ടാമനെ ദീപക്ക് തീർത്തേക്കണം” വലതു കൈയക്കുള്ളിൽ വിഷ പേന കാണാത്ത തരത്തിൽ പിടിച്ചു ഫോണിൽ സംസാരിക്കുന്നത് പോലെ നടന്ന് ചെന്ന് അൻവറിനെ മെല്ലെ തട്ടിയതും സരിൻ നിറച്ച വിഷം സൂചി കൊണ്ട് പതിയെ കുത്തി. എന്നിട്ട് വേഗം തന്നെ ഒരു സോറായിയും പറഞ്ഞിട്ടു ഫോണിൽ സംസാരിച്ചു കൊണ്ട് മുൻപോട്ട് തന്നെ നടന്നു. നടന്നകലുന്ന അരുണിനെ കലിപ്പോടെ നോക്കിയ അൻവർ തുടയിൽ വേദന തോന്നിയ ഭാഗത്തു മെല്ലെ തിരുമി. ഷജീറിൻ്റെ അടുത്തേക്ക് നീങ്ങിയതും നിലത്തേക്ക് മറഞ്ഞു വീണു. ഇത് കണ്ട ഷജീർ അൻവർൻ്റെ അടുത്തേക്ക് ഓടി. അനക്കമറ്റ് കിടക്കുന്ന അൻവറിനെ കണ്ട് ഷജീർ ഞെട്ടി. ഏതാനും ചില ആളുകളും ചുറ്റും കൂടി. കൂടെ ദീപക്കും. പകച്ചു നിൽക്കുന്ന ഷജീറിനെ ആ കോമ്പൗണ്ടിൽ തന്നെ ഉള്ള ആംബുലൻസ് ദീപക്ക് ചൂണ്ടി കാണിച്ചിട്ട് ഡ്രൈവർ ഉണ്ടെങ്കിൽ ആ ആംബുലൻസ് വിളിക്കാം എന്ന് പറഞ്ഞു
💬 Comments
View all comments