Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
കയറിയതും നിതിൻ അവൻ്റെ റൂം മേറ്റ് അബ്ദുളിനെ വിളിച്ചു. “ഡാ അബ്ദു, ഇന്ന് നീ ഇങ്ങോട്ട് വരേണ്ട ഒരു പേർസണൽ കാര്യം ഉണ്ട്”
“എന്താടാ നിതിനെ വല്ല സെറ്റപ്പ് ആണോ?”
പോടാ മൈ%&*&ടി*
അതോടെ അവന് ഹാപ്പി ഞാനും ഹാപ്പി. പിന്നെ ഞാൻ വേഗം ഫുഡ് ഓർഡർ ചെയ്തു. അവനു (ശിവക്ക്) ഏറ്റവും ഇഷ്ടമുള്ള ബട്ടർ ചിക്കനും ബട്ടർ നാനും പിന്നെ കടിച്ചു പറിക്കാൻ ഒരു ഫുൾ തണ്ടൂരി ചിക്കനും. അവൻ ഫ്രഷായി വന്നതും ഞാനും അവനും കൂടി ഡൈനിങ്ങ് ടേബിളിലേക്ക് ഇരുന്നു. അവൻ പറയാനുള്ളത് പറയട്ടെ എന്ന് കരുതി ഞാൻ ഒന്നും തന്നെ ചോദിച്ചില്ല. കുറച്ചു അധികം സമയം നിശബ്ദത തളം കെട്ടി നിന്ന്. (ശിവ നിതിനോട് പറയുന്നതിനോടപ്പം ചില ഭാഗങ്ങൾ ഒരു ഫ്ലാഷ് ബാക്ക് ആയി അവതരിപിപ്പിച്ചിട്ടുണ്ട് ) എന്ധോക്കൊയോ ആലോചിച്ച അവൻ്റെ കണ്ണുകൾ നിറയുന്നത് കണ്ടു പിന്നാലെ മുഖത്തേക്ക് കോപവും പിന്നെ അവൻ(ശിവ) പറഞ്ഞു തുടങ്ങി. “അച്ഛനും അമ്മയും മരണപെട്ടു എന്നറിഞ്ഞ ആ ദിവസം അവൻ്റെ മനസിലേക്ക് വീണ്ടും വന്നും. അച്ഛനും അമ്മയും ഒരു അപകടത്തിലകപെട്ടു എന്നറിഞ്ഞു തിരിച്ചു വന്നപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു... പൂനെ എയർപോർട്ടിൽ നിന്ന് എന്നെ കൂട്ടികൊണ്ടു പോയത് ഏതോ ഒരു വലിയ പ്രൈവറ്റ് ബംഗ്ലാവിലേക്ക് ആണ്. തോക്കേന്തിയ കുറെ സെക്യൂരിറ്റി വീടിൻ്റെ പല ഭാഗത്തായി കാവൽ നിൽക്കുന്നുണ്ടായിരുന്നു. കാരണം അവിടെ അവൻ ഉണ്ടായിരുന്നു വിശ്വനാഥൻ എന്ന എൻ്റെ ചേട്ടൻ. എൻ്റെ അച്ഛൻ എയർ മാർഷൽ രാജശേഖരൻ്റെയും അമ്മ ലക്ഷ്മിയുടെയും മൂത്ത സന്താനം. മിലിട്ടറി ഇൻ്റെലിജൻസിലെ വളരെ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ അത്ര മാത്രമേ അവനെ കുറിച്ച അറിയൂ.” “ഡാ നിനക്ക് ചേട്ടൻ ഉണ്ടോ നീ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലലോ, നിൻ്റെ വീട്ടുകാരും സൂചിപ്പിച്ചിട്ടില്ലല്ലോ” നിതിൻ അല്പം പരിഭവത്തോടെ പറഞ്ഞു “ഡാ, ഞാനും എൻ്റെ പെങ്ങൾ അഞ്ജലിയും ഇരട്ടകളാണ്. ഞങ്ങളും ചേട്ടനുമായിട്ട് 15 വയസ്സിൻ്റെ വ്യത്യാസം ഉണ്ട്. ഞങ്ങൾ ഉണ്ടായതോടെ ആണ് അവൻ്റെ സ്വഭാവം ഇങ്ങനെ മാറിയത് എന്ന് അമ്മ എപ്പോഴും പറയും. അത് വരെ അവന് മാത്രമായി ലഭിച്ച അച്ഛൻ്റെയും
💬 Comments
View all comments