Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
അമ്മയുടെയും സ്നേഹം പകുത്തു പോയതുകൊണ്ടാണോ അതോ കൂട്ടുകാരുടെ ഒക്കെ കളിയാക്കൽ കൊണ്ടാണോ എന്നറിയില്ല എന്നെയും അഞ്ജലിയെയും കണ്ണെടുത്താൽ കണ്ടു കൂടാ എന്നും അമ്മ ഇടയ്ക്കു പറയുമായിരുന്നു. ഞങ്ങൾക്ക് 3 വയസുള്ളപ്പോൾ ആണ് അവൻ ഇന്ത്യൻ ആർമിയിൽ പോയി ചേരുന്നത് പിന്നീട് അവൻ ഒരിക്കൽ പോലും വീട്ടിലേക്ക് വന്നിട്ടില്ല ആദ്യമൊക്കെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിക്കുമായിരുന്നു പയ്യെ പയ്യെ അതും നിന്നു. അവനെ കുറിച്ച് ഓർത്തു പലപ്പോഴും അമ്മ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എനിക്കും അഞ്ജലിക്കും അങ്ങനെ ഒരു ചേട്ടൻ ഉള്ളതായി ഒരിക്കലും തോന്നിയിട്ടേ ഇല്ല.: ഞാൻ വന്നതറിഞ്ഞിട്ട് അഞ്ജലി ഓടി വന്ന് കെട്ടി പിടിച്ചു കരഞ്ഞു. "ശിവേട്ടാ അച്ഛനും അമ്മയും പോയി ശിവേട്ടാ... അവരു പോയി. " കുറെ കരഞ്ഞ കരഞ്ഞു അവൾ അകെ ക്ഷീണിച്ചിക്കുന്നു. അവളെ കണ്ടതും എൻ്റെ കണ്ണുകളും നിറഞ്ഞു.
വിശ്വൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും റൂമിൽ ഉണ്ടായിരുന്ന പുള്ളിയുടെ പേർസണൽ സെക്യൂരിറ്റി ഗാർഡ്‌സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. അവർ ഇറങ്ങിയതും വിശ്വനാഥൻ അടുക്കക്കലേക്ക് വന്നു. " അച്ഛന്റെയും അമ്മയുടെയും മരണം ഒരു അപകടമരണമല്ല. കരുതി കൂട്ടി ഉള്ള കൊലപാതകമാണ്. ഒരു IED ബ്ലാസ്റ്. ഒരു തീവ്രവാദി സംഘടന എന്നോടുള്ള പകയായി ചെയ്തതാണ്. “
“അവസാനമായി അവരുടെ മുഖം പോലും എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞില്ല. കത്തിയമർന്ന ആയ കാറിൽ നിന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത കുറച്ചു ശരീര ഭാഗങ്ങൾ കിട്ടി എന്ന് മാത്രമാണ് അവൻ പറഞ്ഞത്.” വിശ്വൻ : “നിങ്ങളുടെ ജീവനും അപകടത്തിൽ ആണ്. നിങ്ങളെയും വകവരുത്താതെ അവർ അടങ്ങിയിരിക്കില്ല അത് കൊണ്ട് രണ്ടു പേരും എന്നോടൊപ്പം ഉടനെ വരണം ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം അഞ്ജലി സമ്മതിച്ചിട്ടുണ്ട്.”
ഞാൻ അഞ്ജലിയെ ഒന്ന് നോക്കി അവൾ എന്നോട് പോലും ചോദിക്കാതെ അവൻ്റെ ഒപ്പം പോകാൻ സമ്മതിച്ചിരിക്കുന്നു. അഞ്ജലിയെ വിളിച്ചു കൊണ്ട് വിശ്വന് അടുത്ത് നിന്ന് പോകണം.
“അഞ്ജലി വാ, നമ്മുക്ക് ഇവിടന്നു പോകാം, നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം”
ഒരു നിമിഷം അവളുടെ മുഖത്തു ഭയം നിഴലടിക്കുന്നത് ഞാൻ കണ്ടു. പിന്നെ ദയനീയ
💬 Comments
View all comments