0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 920

സംഭവിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് സ്നേഹിക്കുന്ന എല്ലാവരും  ജീവതത്തിൽ നിന്ന് ഒരുമിച്ച് ഇല്ലാതാകുമ്പോൾ  ഉള്ള  ഒറ്റപ്പെടൽ. ഇത് ഇനിയും ഇങ്ങനെ തുടർന്നാൽ എൻ്റെ മരണം ഉറപ്പാണ്. ഇപ്പോൾ തന്നെ ഒരു കോലമായി. ഇനി ഇങ്ങനെ തുടരാൻ  സാധിക്കില്ല... ഈ ഒറ്റപ്പെടൽ നിന്ന് എനിക്ക് ഒരു മോചനം വേണം.”

പെട്ടെന്ന് അവൻ്റെ കണ്ണുകൾ ഒന്ന് വിടർന്നു. “ഒരേ ഒരു വഴിയേ ഉള്ളു ... ഒരു പരീക്ഷണം… വീണ്ടും കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകണം. ഐ.ഐ.എം  ഇൽ എം.ബി.എ പഠിച്ചത് പോലെയല്ല മറിച്ച ബാംഗ്ലൂരിൽ  എഞ്ചിനീയറിംഗ് പഠിച്ചത് പോലെ. നിറയെ കൂട്ടുകാരുമായി…അടിച്ചു പൊളിച്ചൊരു കലാലയ ജീവിതം… എല്ലാം മറക്കാൻ സാധിച്ചില്ലെങ്കിലും ഒരു ആശ്വാസമാകും. മാത്രമല്ല ഒരു പുതിയ ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കുമായിരിക്കും. തനിക്ക് ഇനിയും ജീവിക്കണം എല്ലാം മറക്കാൻ ശ്രമിക്കണം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടണം ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് നേരിടാം.”

അവൻ ബൈക്കിൽ കയറി  അടുത്തുള്ള  ലേ(Leh) ടൗൺ ലക്ഷ്യമാക്കി യാത്ര തുടർന്ന്. ടൗണിൽ തന്നെ ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്തു. എന്നിട്ട് തൊട്ടടുത്തുള്ള പബ്ലിക് ഫോൺ ബൂത്തിൽ ചെന്ന് മനസ്സിൽ കുറിച്ചു  വെച്ചിട്ടുള്ള ആ നമ്പറിലേക്ക് അവൻ ഡയൽ ചെയ്തു. വിളിക്കാൻ പോകുന്ന ആളെ കുറിച്ച് ഓർത്തപ്പോൾ  മനസ്സിൽ സങ്കടവും ദേഷ്യവും എല്ലാം തികട്ടി തികട്ടി വരുന്നുണ്ട്. അപ്പുറത്തു ഫോൺ എടുത്തതും എല്ലാം നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു "ഹലോ വിശ്വൻ, ഇത് ഞാൻ ആണ് ശിവ " മുംബൈ: പ്രിത്വി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ  അംബര ചുംബിയായ ഹെഡ് ഓഫീസിൻ്റെ

💬 Comments

View all comments