0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 920

ടോപ് ഫ്ലോറിൽ വിശ്വനാഥൻ എന്ന വ്യക്തിയുടെ ഒരു ഓഫീസ് റൂം. ഇന്ത്യൻ ഇൻടെലിജൻസ് വിഭാഗങ്ങളുടെ കിരീടം വെക്കാത്ത രാജാവ്. ടൈഗർ എന്ന പേരിലാണ് വിശ്വനാഥനെ ഇൻറലിജൻസ് വിഭാഗങ്ങളുടെ ഇടയിലും ശത്രുക്കളുടെയും ഇടയിൽ അറിയപ്പെട്ടിരുന്നത്. എന്നാലും വളരെ കുറച്ചു പേർക്ക് മാത്രമേ ടൈഗർ ആരാണ് എന്ന് അറിയുമായിരുന്നുള്ളൂ. ചിലർ ടൈഗർ എന്നത് ഒരു ഊതി പെരുപ്പിച്ച ഒരു കഥ മാത്രമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. വിശ്വനാഥനാണ് പൃത്വി ഗ്രൂപ്പ് ഓഫ് കമ്പനീസിനൻ്റെ  പിന്നിലെ യഥാർത്ഥ ബുദ്ധിയും ശക്തിയും. പുറത്തു പേരോ അധികാര സ്ഥാനമോ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും ഇല്ല. അങ്ങനെ ഒരു ഓഫീസോ  വിശ്വൻ എന്ന ഒരു വ്യക്തി ഉണ്ടെന്ന് തന്നെ ആ ഓഫീസിലെ പലർക്കും  തന്നെ അറിയില്ല. കാരണം പ്രത്വി ഗ്രൂപ്പ് ഓഫ കമ്പനീസ് ലോകത്തിനു മുൻപിലെ മുഖം ചെയർമാൻ അരൂപ്  ബാനർജി  എന്ന കൊൽക്കത്തകാരൻ ആണ്. പൃത്വി ഗ്രൂപ്പ് ഏതൊരു മൾട്ടി നാഷണൽ കമ്പനി പോലെ തന്നെ പല രാജ്യയങ്ങളിൽ പല മേഘലകളിലായി  പല തരത്തിൽ ഉള്ള ബിസിനെസ്സ് ചെയുന്നു .

2008 മുബൈ തീവ്രാദ അക്രമം ഉണ്ടായപ്പോൾ അന്നത്തെ മിലിറ്ററി ഇൻ്റെലിജൻസ് ഡയറക്ടർ ജനറൽ  കരൺവീർ സിംഗ്  ബ്ലാക്ക് ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതാണ് പ്രത്വി ഗ്രൂപ്പ്. ആ ജോലി ഏല്പിച്ചത് മിലിറ്ററി ഇൻ്റെലിജൻസിൽ തന്നെ തനിക്ക് ഏറ്റവും വിശ്വാസം ഉള്ള മേജർ വിശ്വനാഥൻ. വിശ്വനാഥനൻ്റെ കഴിവ് മൂലം പൃത്വി ഗ്രൂപ്പ് ബിസിനസ്സ് മേഖലയിൽ പടർന്നു പന്തലിച്ചു. രാജ്യത്തിന് വേണ്ടി കൗണ്ടർ ഇൻ്റെലിജൻസ് ഓപ്പറേഷനുകൾ. ശത്രു രാജ്യങ്ങളിൽ അട്ടിമറികൾ, കൊലപാതകങ്ങൾ എല്ലാം വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള ടീം

💬 Comments

View all comments