0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 922

ആണ് നടത്തുന്നത്. ഗവണ്മെനൻ്റെ ഇൻ്റെലിജൻസ് വിഭാഗങ്ങൾക്കുള്ള യാതൊരു ചുവപ്പു നാട ഇല്ല. ഗവണ്മെനൻ്റെ നിയന്ത്രണങ്ങൾ ഒന്നുമില്ല. എല്ലാത്തിനും  ഉപരി രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശല്യം ഇല്ല.  ബിസിനസ്സ് സാമ്രാജ്യത്തിൽ  നിന്നുള്ള വരുമാനം ഉള്ളത് കൊണ്ട് ഫണ്ടിങ്ങിനും യാതൊരു കുറവുമില്ല. പ്രത്വി ഗ്രൂപ്പ് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാർക്കും ആ കമ്പനിയുടെ യഥാർത്ഥ ലക്‌ഷ്യം എന്താണ് എന്ന് അറിഞ്ഞു കൂടാ. അവരെ സംബന്ധിച്ചിടത്തോളം പല മേഖലകളിലും പല രാജ്യങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്ന രാജ്യത്തെ തന്നെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം.  എന്നാൽ ആ ബിസിനസ്സ് സാമ്രാജ്യത്തിനൻ്റെ  ഉള്ളിൽ തന്നെ ആണ് പൃത്വി ഗ്രൂപ്പിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങൾക്കായി ഒളിഞ്ഞു പ്രവർത്തിക്കുന്ന ത്രിശൂൽ എന്ന ഇൻ്റെലിജൻസ് വിഭാഗം. അതിനായി പ്രവർത്തിക്കുന്ന കുറച്ചു പേർക്ക് മാത്രമേ ആ രഹസ്യം അറിയൂ. ജീവ എന്ന റിസേർച്ച ഡയറക്ടർ (ത്രിശൂൽ  ഇൻ്റെലിജൻസ് സാമ്രാജ്യത്തിലെ സൗത്ത് ഇന്ത്യ ഓപ്പറേഷനുകളുടെ  തലവൻ  വിശ്വനാഥനൻ്റെ ഓഫീസ് റൂമിലേക്ക് കയറി വന്നു. “ഇരിക്കു ജീവാ, എന്താണ് കാര്യം?”

ജീവ: “ശിവ, അവൻ നമ്മൾ കൊടുത്തിരുന്ന നമ്പറിലിക്കെ വിളിച്ചിരുന്നു. ലേ(leh) ടൗണിലെ ഒരു ഫോൺ ബൂത്തിൽ നിന്നാണ് വിളിച്ചത്. ഞാൻ സംസാരിച്ചിരുന്നു. ആദ്യം ചോദിച്ചത് അഞ്ജലിയെ പറ്റിയാണ്. അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ അവനു തുടർന്ന് പഠിക്കാൻ  പോകുന്നു എന്നാണ് പറഞ്ഞത്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ബാംഗ്ലൂർ വേണ്ട കൊച്ചി മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റി സ്വീകരിക്കാൻ ആള് മടി കാണിച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ സമ്മതിച്ചു. പക്ഷേ കുറച്ചു കണ്ടീഷൻ വെച്ചിട്ടുണ്ട്.  അവൻ്റെ സുരക്ഷയുടെ കാര്യങ്ങളിൽ മാത്രം ഉപദേശിക്കും പക്ഷേ

💬 Comments

View all comments