Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
എടുത്തു കൊണ്ട് വരാൻ പറ. കുറച്ചു ലഗ്ഗേജ് ഉണ്ട്. പിന്നെ അഡ്രസ്സ് ഞാൻ അവിടെ എത്തുമ്പോളേക്കും അയക്കാം" പിന്നെ എല്ലാം വേഗത്തിലായി നിതിൻ അവനു അത്യവശ്യം വേണ്ട സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്തു. കമ്പനിയിലേക്ക് റെസിഗ്നേഷൻ മെയിൽ അയച്ചു ലാപ്ടോപ്പും id കാർഡുകൾ എല്ലാം ജീവയെ ഏല്പിച്ചു. ഏകദേശം 2 മണിക്കൂർ കഴിഞ്ഞപ്പോളേക്കും ദീപക് ഒരു ഫോർഡ് എൻഡീവറുമായി എത്തി. ഇറങ്ങാൻ നേരം നിതിൻ അവൻ്റെ റൂംമേറ്റ് അബ്ദുളിനെ വിളിച്ചു ദുബായിൽ ജോലി ശരിയായിട്ടുണ്ട് ഉണ്ടെന്നും തിരിച്ചു വീട്ടിലേക്ക് പോകുകയാണെന്നും അവിടെ നിന്ന് അതികം വൈകാതെ ദുബായിലേക്ക് പോകുമെന്ന് ഒരു നുണയും കാച്ചി. അവൻ കുറെ ചീത്ത വിളിച്ചെങ്കിലും കുറച്ചു സോറി ഒക്കെ പറഞ്ഞു സെറ്റാക്കി. എന്നിട്ട് ഫോൺ ഓഫ് ചെയ്ത് ജീവയെ ഏല്പിച്ചു എന്നിട്ട് കൊച്ചിയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ അബു മുസ്തഫയുടെ വസിതിയിൽ IEM നേതൃത്വം ISI യിയും ആയിട്ടുള്ള ഒരു രഹസ്യ മീറ്റിങ് നടക്കുകയാണ് . അകെ 5 പേർ മാത്രം അബു മുസ്തഫ എന്ന നേതാവ്. പാകിസ്ഥാൻ ISI യിലെ മേജർ റസാഖ് അയാളുടെ സഹായി വാഷിം ഇന്ത്യ ഓപ്പറേഷൻ കമാൻഡർ പാഷ പിന്നെ കാശ്മീർ കമാൻഡർ റഫീഖ്.
വാഷിം : അബു സാഹിബ് ഷെയ്ഖ് ഹമീദ് മിസ്സിംഗ് ആണ്. ഒപ്പം ജാവേദ് ഖാനും. നമ്മുടെ ദുബായ് ഏജൻറ് അവരുടെ മീറ്റിംഗ് സ്ഥലത്തു പോയിരുന്നു. അവിടെ അയാളുടെ പേർസണൽ സെക്യൂരിറ്റിക്കാരെ എല്ലാം വധിക്കപ്പെട്ടിരിക്കുന്നു ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു പക്ഷേ തെളിവൊന്നും തന്നെ ഇല്ല.
പാഷ : സാഹിബ് ഇനി അങ്ങോട്ട് കാര്യങ്ങൾ എളുപ്പമാകില്ല ഷെയ്‌ഖിൻ്റെ ഹവാല ഏജന്റുമാരെ ഇന്ത്യൻ രഹസന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയുന്നുണ്ട്. ഒപ്പം നമ്മുടെ ഹൈദരബാദ് സെല്ലും പിടിയിലായി. ആ ഹവാലക്കാരനുമായി അവർക്ക് ഫോൺ ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇനി പണം ഇതു പോലെ എത്തിക്കാൻ ലേശം പാടാണ്. ലോക്കൽ ഹവാലക്കാരെ വിശ്വസിക്കാൻ കൊള്ളില്ല.
മേജർ റസാഖ്: അബു സാഹിബ് അതിനെ പറ്റി വിഷമിക്കേണ്ട. മിക്ക നഗരങ്ങളിലും ഡി കമ്പനി ക്രിമിനൽ പ്രവർത്തനങ്ങളിൽ ആക്റ്റീവ് ആണ്. അവരോട് സംസാരിച്ചു
💬 Comments
View all comments