Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
കാര്യം കൂടി ശരിയാക്കി താടാ” നിതിൻ ദയനീയമായി പറഞ്ഞു പുതിയ id കാർഡ്, Call encryption ഉള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത് നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. പണം വിശ്വൻ സാറിൻ്റെ അല്ല നിൻ്റെ പൂനയിലെ വീട് വിറ്റു കിട്ടിയ പണം ആണ്. പിന്നെ MBA ക്ക് ചേരാൻ പുതിയ ഐഡൻറ്റിറ്റിയിൽ നല്ല ഒരു MAT സ്കോർ ഉണ്ടാകും പരീക്ഷ എഴുതണം എന്നില്ല.” അല്പനേരം ആലോചിച്ച ശേഷം ശിവ പറഞ്ഞു “ശരി സമ്മതിച്ചു പക്ഷേ എൻ്റെ ഒപ്പം ഇവനും കാണും ഇവനും വേണ്ടത് ചെയ്യണം” OK നിൻറ്റെ കൂട്ടുകാരന് വേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം . നിങ്ങൾ രണ്ട് പേരും സിം കാർഡും ഫോണും ബൈക്കും ഇപ്പോൾ തന്നെ എന്നെ ഏൽപ്പിക്കണം. ഫോട്ടോ ഉള്ള ഐഡികാർഡുകൾ ഡ്രൈവിംഗ് ലൈസൻസ് എല്ലാം തന്നേക്കണം. എല്ലാം പുതിയ പേരിൽ രണ്ടു പേർക്കും തരാം ബൈക്കും ഫോണും ഒക്കെ ഞങ്ങൾ ഡിസ്പോസ് ചെയ്തോളാം നിതിൻ റൂം മറ്റിനെ വിളിച്ചു വിദേശത്തു ഒരു ജോലി കിട്ടിയിട്ടുണ്ടെന്നും അത് കൊണ്ട് ജോലി രാജിവെച് നാട്ടിൽ പോകുകയാണെന്നും പറഞ്ഞേരെ. പിന്നെ കമ്പനി HR ന് ഒരു റെസിഗ്നേഷൻ മെയിൽ അയക്കണം. അവിടെ ഒർജിനൽ സർട്ടിഫിക്കറ്റ് വല്ലതും ഉണ്ടെങ്കിൽ എൻ്റെ ആൾക്കാർ collect ചെയ്തോളും. പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇനി ഉപയോഗിക്കരുത്. പുതിയ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ക്രെയ്റ്റ ചെയ്താലും യാതൊരു കാരണവശാലും ഫോട്ടോസ് ഇടരുത് പ്രത്യകിച്ചു പ്രൊഫൈൽ ഫോട്ടോയും ടാഗിംഗും. അക്കൗണ്ട് സെക്യൂർഡ് ആയി സൂക്ഷിച്ചാൽ മതി. നിതിൻ, നിനക്ക് വേണ്ട അത്യാവശ്യം സാദനങ്ങൾ എടുത്തിറങ്ങണം എൻ്റെ ഒരാൾ ഇപ്പോൾ എത്തും, അവൻ്റെ ഒപ്പം ഇന്ന് തന്നെ കൊച്ചിക്ക് പോകണം അവിടെ നിങ്ങൾക്കായി ഒരു താമസ സ്‌ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ എത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”
അതിനു ശേഷം ജീവ അരുണിനെ വിളിച്ചു "ദീപക്കിനോട് രണ്ടു പേരെയും കൊച്ചിയിൽ എത്തിക്കാൻ പറയണം. കാർ
💬 Comments
View all comments