0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 985

നിൻ്റെ ഐഡൻറ്റിറ്റിയും ഇപ്പോൾ അവന്മാർക്ക് അറിയാം നിന്നിലൂടെയാണ് ശിവയിലേക്ക് എത്താൻ ഉള്ള എളുപ്പ വഴിയും. അത് കൊണ്ട് നിൻൻ്റെ  ജീവനും അപകടത്തിൽ ആണ്. അത് കേട്ടതും നിതിൻ ഒന്ന് കൂടി ഞെട്ടി. “ഞാനും വരുന്നടാ നിൻൻ്റെ  കൂടെ MBA പഠിക്കാൻ എൻ്റെ കാര്യം കൂടി ശരിയാക്കി താടാ” നിതിൻ ദയനീയമായി പറഞ്ഞു പുതിയ id കാർഡ്, Call encryption ഉള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത്  നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. പണം വിശ്വൻ സാറിൻ്റെ  അല്ല നിൻ്റെ  പൂനയിലെ വീട് വിറ്റു കിട്ടിയ പണം ആണ്. പിന്നെ MBA ക്ക് ചേരാൻ പുതിയ ഐഡൻറ്റിറ്റിയിൽ  നല്ല ഒരു MAT സ്കോർ ഉണ്ടാകും പരീക്ഷ എഴുതണം എന്നില്ല.” അല്പനേരം ആലോചിച്ച ശേഷം ശിവ പറഞ്ഞു “ശരി സമ്മതിച്ചു പക്ഷേ എൻ്റെ ഒപ്പം ഇവനും കാണും ഇവനും വേണ്ടത് ചെയ്യണം” OK നിൻറ്റെ കൂട്ടുകാരന് വേണ്ടത് ഞങ്ങൾ  ചെയ്തുകൊള്ളാം . നിങ്ങൾ രണ്ട് പേരും സിം കാർഡും ഫോണും ബൈക്കും  ഇപ്പോൾ തന്നെ എന്നെ ഏൽപ്പിക്കണം.  ഫോട്ടോ ഉള്ള ഐഡികാർഡുകൾ ഡ്രൈവിംഗ് ലൈസൻസ് എല്ലാം തന്നേക്കണം. എല്ലാം പുതിയ പേരിൽ രണ്ടു പേർക്കും തരാം  ബൈക്കും ഫോണും ഒക്കെ ഞങ്ങൾ ഡിസ്പോസ് ചെയ്തോളാം നിതിൻ റൂം മറ്റിനെ വിളിച്ചു വിദേശത്തു ഒരു ജോലി കിട്ടിയിട്ടുണ്ടെന്നും അത് കൊണ്ട്  ജോലി രാജിവെച് നാട്ടിൽ പോകുകയാണെന്നും പറഞ്ഞേരെ. പിന്നെ കമ്പനി HR

💬 Comments

View all comments