0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 986

ന് ഒരു റെസിഗ്നേഷൻ മെയിൽ അയക്കണം. അവിടെ ഒർജിനൽ സർട്ടിഫിക്കറ്റ് വല്ലതും ഉണ്ടെങ്കിൽ എൻ്റെ ആൾക്കാർ collect ചെയ്തോളും. പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇനി ഉപയോഗിക്കരുത്. പുതിയ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ക്രെയ്റ്റ ചെയ്താലും യാതൊരു കാരണവശാലും ഫോട്ടോസ് ഇടരുത് പ്രത്യകിച്ചു പ്രൊഫൈൽ ഫോട്ടോയും ടാഗിംഗും. അക്കൗണ്ട് സെക്യൂർഡ് ആയി സൂക്ഷിച്ചാൽ മതി. നിതിൻ, നിനക്ക് വേണ്ട അത്യാവശ്യം സാദനങ്ങൾ എടുത്തിറങ്ങണം എൻ്റെ ഒരാൾ  ഇപ്പോൾ എത്തും, അവൻ്റെ ഒപ്പം ഇന്ന് തന്നെ കൊച്ചിക്ക് പോകണം അവിടെ നിങ്ങൾക്കായി ഒരു താമസ സ്‌ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ എത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”

അതിനു ശേഷം ജീവ അരുണിനെ വിളിച്ചു "ദീപക്കിനോട് രണ്ടു പേരെയും കൊച്ചിയിൽ എത്തിക്കാൻ പറയണം. കാർ എടുത്തു കൊണ്ട് വരാൻ പറ. കുറച്ചു ലഗ്ഗേജ് ഉണ്ട്. പിന്നെ അഡ്രസ്സ് ഞാൻ അവിടെ എത്തുമ്പോളേക്കും അയക്കാം" പിന്നെ എല്ലാം വേഗത്തിലായി നിതിൻ അവനു അത്യവശ്യം വേണ്ട സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്തു. കമ്പനിയിലേക്ക് റെസിഗ്നേഷൻ മെയിൽ അയച്ചു  ലാപ്ടോപ്പും id കാർഡുകൾ  എല്ലാം ജീവയെ ഏല്പിച്ചു. ഏകദേശം 2 മണിക്കൂർ കഴിഞ്ഞപ്പോളേക്കും ദീപക് ഒരു ഫോർഡ് എൻഡീവറുമായി എത്തി. ഇറങ്ങാൻ നേരം നിതിൻ അവൻ്റെ റൂംമേറ്റ് അബ്ദുളിനെ വിളിച്ചു ദുബായിൽ ജോലി ശരിയായിട്ടുണ്ട് ഉണ്ടെന്നും തിരിച്ചു  വീട്ടിലേക്ക് പോകുകയാണെന്നും അവിടെ നിന്ന്  അതികം വൈകാതെ ദുബായിലേക്ക് പോകുമെന്ന് ഒരു നുണയും കാച്ചി. അവൻ കുറെ ചീത്ത വിളിച്ചെങ്കിലും കുറച്ചു സോറി ഒക്കെ പറഞ്ഞു സെറ്റാക്കി. എന്നിട്ട് ഫോൺ ഓഫ് ചെയ്ത് ജീവയെ

💬 Comments

View all comments