0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 818

ആ ഭാഗ്യം ചേച്ചിയുടെ മുന്നിൽ തെളിയാൻ കാരണമായത്. “എത്രയും പെട്ടന്ന് ഇവിടുന്ന് പോയി രക്ഷപെടാൻ നോക്ക്” എന്നായിരുന്നു കൃപയേച്ചിയെക്കുറിച്ചും ചേച്ചിയുടെ ജീവിത കഷ്‌ടപ്പാടുകളെക്കുറിച്ചും അറിയാവുന്ന ചേച്ചിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അഭിപ്രയം.

എല്ലാരും പറയുന്നത് കേട്ടപ്പോൾ അതുതന്നെയാണ് ശെരി എന്ന് ചേച്ചിക്കും തോന്നി.. അനുമോളെ വിട്ട്പിരിയുന്നതിന്റെ വിഷമം മാത്രമായിരുന്നു ചേച്ചിയുടെ മനസ്സ് മുഴുവൻ, മറ്റൊന്നിനെക്കുറിച്ചും ചേച്ചി ചിന്തിച്ചിരുന്നില്ല.. അനുമോളുടെ മുൻപോട്ടുള്ള പഠിപ്പ്, മുന്നോട്ടുള്ള ജീവിതം, പഠിപ്പ് കഴിഞ്ഞ് മകളുടെ കല്യാണം… എന്നങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ചേച്ചിയുടെ ചിന്തകളിലൂടെ മിന്നി മറഞ്ഞപ്പോൾ എല്ലാവരും പറയുന്നതുപോലെ ഈ ജോലിക്ക് പോകുന്നതാണ് എന്തുകൊണ്ടും നല്ലത് എന്ന് ചേച്ചിക്കും തോന്നി.. അങ്ങനെ ഷാർജക്ക്‌ പോകാൻ തന്നെ ചേച്ചിയും തീരുമാനിച്ചു.

ചേച്ചി ഷാർജയിലേക്ക് പോകുന്ന കാര്യമറിഞ്ഞപ്പോൾ അനിയേട്ടൻ ചേച്ചിയുടെ തീരുമാനത്തെ ചോദ്യംചെയ്യാൻ മുതിർന്നില്ല. ഈ കാര്യത്തിൽ എന്നല്ല മറ്റ് എന്ത് കാര്യത്തിലായിരുന്നാലും അനിയേട്ടൻ ഇപ്പൊ ചേച്ചിയോട് ഒന്നുംതന്നെ പറയാൻ നിൽക്കില്ല, പറഞ്ഞാലും ചേച്ചി അത് അനുസരിക്കാൻ പോകുന്നില്ല എന്ന് അനിയേട്ടന് നന്നായി അറിയാം. അത്രയ്ക്ക് താളം തെറ്റി മാറിയിരുന്നു അവരുടെ ജീവിതവും മനസ്സും, അതുകൊണ്ടുതന്നെ അനിയേട്ടൻ ഒന്നും മിണ്ടാൻ പോയില്ല.

തിരുവല്ല തൃക്കുന്നം തറവാട് എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെയില്ല, അത്രയ്ക്ക് പേരുകേട്ട തറവാടാണ് തൃക്കുന്നം തറവാട്, പേരിൽ മാത്രമല്ല സമ്പാദ്യംകൊണ്ടും വളരെ ഉയരങ്ങളിലാണ് തൃക്കുന്നം തറവാട്, ആ തറവാട്ടിലെ വിശ്വനാഥന്റേയും രാധ വിശ്വനാഥന്റേയും രണ്ടാമത്തെ മകൻ ഹരി വിശ്വനാഥനും ഭാര്യ സീതാലക്ഷ്മിയും ഷാർജയിലെ വലിയ ഒരു ഹോസ്പിറ്റലിൽ മാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഡോക്ടർമാരാണ്..

തൃക്കുന്നം തറവാട്ടിൽ രണ്ടര വർഷമായി വീട്ട്ജോലിക്ക് നിന്ന്

💬 Comments

View all comments