0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 819

വരികയായിരുന്നു കൃപയേച്ചിയുടെ അമ്മ അജിത, കൃപയേച്ചിയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും കേട്ടപ്പോൾ വിശ്വനാഥന്റെ ഭാര്യ രാധയാണ് തന്റെ ഭർത്താവിന്റെ അറിവോടെ മകനോട് ഈ കാര്യം ആവശ്യപ്പെട്ടത്.. അടുത്ത മാസം നാട്ടിൽ വന്നതിനുശേഷം അതിൽ ഒരു തീരുമാനം എടുക്കാം എന്ന് ഹരി പറയുകയും ചെയ്തു.

അങ്ങനെയാണ് കൃപയേച്ചിക്ക് ഷാർജയിലേക്ക് ജോലി ശെരിയാകുന്നത്. നാട്ടിലേക്ക് വന്ന ഹരിയും ഭാര്യ സീതയും നാട്ടിൽ വന്ന് കൃപയേച്ചിക്ക് ഷാർജയിലേക്ക് പോകാൻ വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്തു, ഒരാഴ്ച്ച കഴിഞ്ഞ് അവർ പോകുമ്പോൾ അവർക്കൊപ്പം ചേച്ചിയെ കൊണ്ടുപോകാനായിരുന്നു അവരുടെ തീരുമാനം. ഹരിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് ‘വിനോദ്,’ ഹരിയും ഭാര്യ സീതയും ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റൽ ലാബ് ടെക്നിഷനാണ്, ഹരിയും സീതയും നാട്ടിലേക്ക് വന്നപ്പോൾ വിനോദും അവരുടെ ഒപ്പം നാട്ടിലേക്ക് വന്നിരുന്നു. പക്ഷെ ഹോസ്പിറ്റലിലെ തിരക്ക് കാരണം പെട്ടന്നുതന്നെ ഹരിക്കും സീതക്കും തിരികെ പോകേണ്ടി വന്നു, കൃപയേച്ചിയെ ഒപ്പം കൊണ്ടുപോകാൻ അവർക്ക് സാധിച്ചില്ല, വിനോദ് ഒരാഴ്ച്ച കഴിഞ്ഞ് തിരികെ ഷാർജയിലേക്ക് പോകുമ്പോൾ ഒപ്പം കൃപയേച്ചിയെയും കൂട്ടി ചെല്ലാനാണ് അവർ പറഞ്ഞിട്ട് പോയത്..

അങ്ങനെ 5 വർഷം മുൻപ് കൃപയേച്ചി ഷാർജയിലേക്ക് പോയി, പോയ സമയത്ത് അനുമോളെ ചേച്ചിയുടെ വീട്ടിൽ ചേച്ചിയുടെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഏൽപ്പിച്ചിട്ടാണ് ചേച്ചി ഷാർജയിലേക്ക് പറന്നത്.. ഭർത്താവ് മദ്യപിച്ച് വരുന്ന വീട്ടിൽ മകളെ നിർത്താൻ ചേച്ചിക്ക് താല്പര്യമുണ്ടായിരുന്നില്ല, അതിന്റെ പേരിലുണ്ടായ പരസ്പര തർക്കത്തിനോടുവിൽ ചേച്ചിയുടെ പക്ഷംതന്നെ ജയിച്ചു.. അങ്ങനെയാണ് ചേച്ചി പോയതിനുശേഷം അനുമോളെ ചേച്ചിയുടെ വീട്ടിൽതന്നെ നിർത്തിയത്..

5 വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം ഒരു മാസത്തെ അവധിക്ക്

💬 Comments

View all comments