Chapter Title : ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]
ഞാനോർത്തു. പക്ഷെ ഞാനപ്പോഴും കണ്ണ് തുറന്നില്ല. തൊണ്ടക്കുഴിയിലെന്തോ തടഞ്ഞു നിൽക്കുന്നുണ്ട്, കിട്ടാത്തപോലെയെനിക്ക് തോനുന്നു. കണ്ണിലൂടെ വെള്ളമൊഴുകുന്നതെന്താണ്. നിലത്തു കാലു വെച്ചപ്പോൾ ടൈൽസ് നിറയെ വെള്ളം. കാൽ രണ്ടും നിലത്തു നിലത്തറയ്ക്കുന്നിലെങ്കിലും പുറത്തേക്ക് വെള്ളത്തിലൂടെ ഞാൻ നടക്കാൻ ശ്രമിച്ചു, മുട്ട് ഇളകുന്ന പോലെ ഒരടി പോലും മുന്നോട്ട് വെക്കാൻ കിട്ടുന്നില്ല. ടൈൽസ് എല്ലാം ഇളകി വെള്ളത്തിലൊഴുകുന്നു.
വാതിൽക്കൽ എത്തിയപ്പോൾ നിലകിട്ടാതെ ഞാൻ ചുവരിൽ ചേർന്ന്
നിന്നു.
ഇതെന്താണ്….ഈ മുറി മാത്രമേയുള്ളൂ….? ഞാനിപ്പോയെവിടെയാണ്…..
കാലെടുത്തു വെച്ചാൽ മുറിയുടെ പുറത്തേക്ക് ശൂന്യതയാണ്....
വെളിച്ചം പയ്യെ പയ്യെ കുറയുന്നുണ്ടല്ലോ…..
തലപിളരുന്നപോലെ വേദനയെടുക്കുന്നത് കൊണ്ട് ഞാൻ
തിരിച്ചു ബെഡിലേക്ക് കാൽ വേച്ചു വേച്ചു നടന്നു. കറുത്ത ബെഡ്ഷീറ്റ് വിരിച്ച ബെഡിലേക്ക് പതിയെ കിടന്നു. എന്റെ പേര് പോലുമോർക്കാനെനിക്ക് കഴിയുന്നില്ലലോ….. പെട്ടന്ന് വീണ്ടുമൊരുറക്കത്തിലേക്കെന്നെയാരോ തള്ളിയിട്ടു…..
ആദിമം X അന്തിമം
എന്റെ പേര് ഗ്രീഷ്മലത. ഞാനൊരു ആലപ്പുഴക്കാരിയാണ്. കൃത്യമായി പറഞ്ഞാൽ അമ്പലപ്പുഴ. എനിക്ക് 27 വയസുണ്ട്. വിവാഹിതയാണ്. വിവാഹത്തിന് മുൻപൊരു ജോലി നേടണമെന്നായിരുന്നു എന്റെ മോഹം. പക്ഷെ ഈ നശിച്ച ജാതകം കാരണമത് നടന്നില്ല. PG കഴിഞ്ഞതും ജാതക ദോഷമുണ്ട്, ഇപ്പൊ കഴിഞ്ഞില്ലെങ്കിൽ പിന്നീട് 30 ലെ മംഗല്യയോഗമുള്ളെന്നു കവിടി നിരത്തിയ തൊലിയാർ മണിയൻ പറഞ്ഞതോടെ എന്റെ വിവാഹം നടത്താൻ വീട്ടുകാർക്ക് തിടുക്കമായി. വീട്ടുകാരോട് പറഞ്ഞിട്ട് കാര്യമില്ലെന്നോർത്തു ഞാൻ സ്വയം പ്രാകികൊണ്ട് ഒരൂസം
വീട്ടിലേക്ക് കാറോടിച്ചു വരുമ്പോ കഷ്ടകാലത്തിനു എനിക്കൊരു ആക്സിഡന്റും പറ്റി. ആക്സിഡന്റ് എന്ന് പറയുമ്പോ, തലയ്ക്കായിരുന്നു പരിക്ക്, ഒത്തിരി ബ്ലഡ് പോയി. അതെ തുടർന്നെനിക്കെന്റെ ഓർമ്മ മൊത്തം നഷ്ടപ്പെട്ടു. ശേഷം മൂന്നു വർഷം
💬 Comments
View all comments