Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]
ദേ ഇവന് കെട്ടിച്ച്കൊട്. ”
അമ്മക്ക് ഒപ്പം നിന്ന എന്നെ ചൂണ്ടി ചേട്ടനും പറഞ്ഞു.
ഇതൊരുമാതിരി മുള്ള് കേറി അതൂരി തന്നിട്ട് പാര കേറ്റിയ പോലായി.
“ അതേടാ.. ഇവനെ കൊച്ച് കുഞ്ഞായി പോയി.. അല്ലാരുന്നെങ്കിൽ എൻ്റെ മോനെകൊണ്ട് തന്നെ ഞാൻ കേട്ടിച്ചേനെ.”
ഇതിലും നല്ലത് വല്ല ഏലിക്കെണിക്കകത് സുന കൊണ്ട് വെക്കുന്നതായിരുന്ന്.
വല്ല്യ വീരവാദം മുഴക്കിയ മ്മയെ ഞാനൊന്ന് ദയനീയമായി നോക്കി. അല്ലാതെ വേറൊരു ഭാവവും എൻ്റെ മുഖത്ത് വരുമായിരുന്നില്ല.
“ ചുമ്മാ പറഞ്ഞതാടാ വാവെ. ”
എൻ്റെ ദയനീയത കണ്ട് അമ്മ എൻ്റെ കവിളിൽ പിച്ചികൊണ്ട് മൊഴിഞ്ഞു.
അമ്മയുടെ ഈ വാവ വല്ലാണ്ടങ്ങ് വളർന്നിരിക്കുന്നു. അത് എന്തേ എൻ്റെ അമ്മ മനസ്സിലാക്കുന്നില്ല. അത് മനസ്സിലായാൽ എന്നെ പിന്നെ കത്തിക്കണോ കുഴിച്ചിടണോ എന്ന് മാത്രം തീരുമാനിച്ചാൽ മതി.
പിന്നെ കുറച്ച് നേരത്തേക്ക് ഒരു മൗനമായിരുന്നു. ചേട്ടൻ്റെ മുഖത്ത് മാത്രം ഒരു തെളിച്ചം. രാധാമ്മ അണ്ണാക്കിൽ പിരിയൂം വെട്ടി അണ്ടി പോയ അണ്ണാനെ പോലെ നിക്കുന്നു. ഒന്നില്ലേലും തങ്കം പോലൊരു മരുമോളെ അല്ലേ ജസ്റ് മിസിന് പോയത്... ഹാ യോഗം ഇല്ല.
എൻ്റെ മുഖത്ത് പിന്നെ എന്താ ഭാവമെന്ന് കണ്ട് നിക്കുന്നവർക്കുപോലും മനസ്സിലാവില്ല. അമ്മ പിന്നെ ഇതിലൊന്നും യാതൊരു പ്രശ്നവുമില്ലാ ത പോലെ കൂടെ നിപ്പോണ്ട്. സ്ഥായി ഭാവം. ശാന്തം.
പോക്കെറ്റിൽ കിടന്ന് ഫോൺ കൊണ കോണ വെച്ചു. മിസ്സായിരിക്കും. ഇവിടെ നടക്കുന്ന അന്താരാഷ്ട്ര ചർച്ചകൾ ഒരുമാതിരി ഓഡിയോ ഇല്ലാണ്ട് വീഡിയോ മാത്രം ആയിട്ട് മിസ്സ് അവിടുന്ന് കാണുന്നുണ്ട്. എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ.. സ്വഭാവികം...
പോക്കെറ്റിൽ
💬 Comments
View all comments