0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 654

മന്ത്രിച്ചു .....

കുറച്ചു കഴിഞ്ഞപ്പോൾ

""ഏട്ടാ """

""ഉം.. എന്താ ജെനി.... """

""ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .... എന്റെ ഒരു ആഗ്രഹം ആണ് പറ്റില്ല എന്ന് പറയരുത് .... ""

""ഉം ... ജെനി പറയു.... """

ജെനി ചുറ്റുപാടും വീക്ഷിച്ചു....

"""ഏട്ട.....ജനിച്ചപ്പോൾ മുതലുള്ള എന്റെ ഈ വൈകല്യം .... എനിക്ക് ഒരു കുറവായിട്ട് തോന്നിയിട്ടില്ല .....അതെന്താണെന്നു അറിയോ ഏട്ടന്..... """

ജെനി പറഞ്ഞപ്പോൾ താൻ പറ എന്നമട്ടിൽ ജെനിയുടെ മുഖത്തേക്ക് നോക്കി പ്രവി....

""എന്റെ ... ജെയിൻ ... അവളാണ് അതിന് കാരണം .... എന്റെ എന്ത് അഗ്രഹവും അവൾ സാധിച്ചു തരും .....എന്റെ കുറവുകൾ ഒരു കുറവല്ല എന്ന് എനിക്ക് പഠിപ്പിച്ചു തന്നത് എന്റെ കാന്താരി ആണ് .... സ്നേഹിക്കുന്നവർക്ക് വേണ്ടി അവൾ എന്തും ചെയ്യും ..... അവളിലൂടെ ആണ് ഞാനിലോകം കണ്ടത് .... അവളാണ് എനിക്ക് എല്ലാം ..... അവൾക്കു ഞാനില്ലാതെയും എനിക്ക് അവൾ ഇല്ലാതെയും പറ്റില്ല .... പക്ഷെ അവൾക്കൊരു ജീവിതം വേണം ഞാൻ കാരണം എന്നെ നോക്കണം എന്നപേരും പറഞ്ഞു അവളുടെ ജീവിതം ഇല്ലാതെ ആകുന്നത് കാണാൻ എനിക്ക് വയ്യ..... """

ജെനി പറഞ്ഞു നിർത്തി....

""ഓഹ് അത്രയൊള്ളു കാര്യം ... നമുക്ക് അവൾക്കു വേണ്ടി നല്ലൊരാളെ കണ്ടുപിടിക്കാം .... """"

പ്രവി പറഞ്ഞു...

""നല്ലൊരാളെ കിട്ടും പക്ഷെ .... ""

ജെനി പാതിയിൽ നിർത്തി

""""ജെനിയുടെ അവസ്ഥ മനസിലാക്കി ജെനിക്ക് ഒരു പെങ്ങളുടെ സ്ഥാനം നൽകി ജെയിനെ ജീവിതപങ്കാളി ആയി കൂടെ കൂട്ടാൻ കഴിയുന്ന ആരേലും

💬 Comments

View all comments