0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 653

അതിന്റെ ലക്ഷണങ്ങൾ അറിയാതിരുന്നത്... അച്ഛൻ ഇല്ലാത്ത കുഞ്ഞിനെ ആൻ പ്രസവിക്കേണ്ടി വരും എന്നറിഞ്ഞപ്പോൾ അങ്കിൾ അതിനെ ഇല്ലാതാക്കിയാലോ എന്നാലോചിച്ചു പക്ഷെ ആ ജീവൻ ഇല്ലാതാക്കാൻ ഉള്ള സമയം കഴിഞ്ഞു പോയിരുന്നു....അങ്ങനെ മാസങ്ങൾ കടന്നു പോയി ആൻ രണ്ടു പെണ്കുഞ്ഞുകൾക്കു ജന്മം നൽകി ..... അതിൽ ആദ്യത്തെ കുട്ടിക്ക് ജനിച്ചപ്പോഴേ അരക്ക് കീഴ്പ്പോട്ട് ചലനശേഷി ഉണ്ടായിരുനില്ല....."""

ജെനി പറഞ്ഞു നിർത്തി...

""അപ്പൊ ആൻ ആണോ?? നിങ്ങളുടെ .... """"

പ്രവിയുടെ വാക്കുകൾ പാതിയിൽ നിന്നു ......

ജെനി അതിന് ഉത്തരമെന്നനിലയിൽ "ഉം.. ""
എന്ന് മൂളികൊണ്ട് കണ്ണുകൾ പതിയെ അടച്ചു കാണിച്ചു ....

""അപ്പോ അമ്മ ഇപ്പോ .... """പ്രവി ചോദിക്കാൻ വന്നത് പാതിയിൽ നിർത്തി.... മുൻപ് ജെയിനോട് അമ്മയെ കുറിച്ചു ചോദിച്ചപ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു... അപ്പോ അതിനർത്ഥം അമ്മ ഇപ്പോ ഇല്ലന്ന് അല്ലെ..... പ്രവിയുടെ മനസ്സ് മന്ത്രിച്ചു....

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെനിയുടെ മുഖം വാടി ....

""ഉം... ഞങ്ങളുടെ ജനനവും അമ്മയുടെ മരണവും ഒരു ദിവസമായിരുന്നു ..... ഫെർണാണ്ടസ് അങ്കിളിന്റെ കൈയിലേക്ക് ഞങ്ങളെ ഏല്പിച്ചിട്ട് അമ്മ ഞങ്ങളെ വിട്ടു പോയി ...... പിന്നെ അങ്കിൾ ആണ് ഞങ്ങളെ വളർത്തിയത് .... അങ്കിളിന്റെ മക്കൾ ആയി ..... അമ്മയുടെ വേർപാടിൽ ആണ് അങ്കിൾ ആൻസ് ബത്‌ലേഹം തുടങ്ങിയത്...... """

ജെനിയുടെ വാക്കുകൾ കേട്ടിരുന്ന പ്രവിയുടെ കണ്ണുകൾ നിറഞ്ഞു .....

""ഒരു വിധത്തിൽ നോക്കുക ആണെങ്കിൽ താനും ജെനിയും ജെയിനും എല്ലാം വിധിയുടെ താണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ആണ് .... തുല്യ ദുഖിതർ..... """"

പ്രവിയുടെ മനസ്സ്

💬 Comments

View all comments