0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 653

ആക്‌സിഡന്റിൽ ഒപ്പം ഉണ്ടായിരുന്ന ആൻ നെ കാണാനില്ല എന്നും അങ്കിൾ അറിഞ്ഞു .... പോലിസും അങ്കിളും ആൻ നെ ഒരുപാട് അന്വേഷിച്ചു എങ്കിലും കിട്ടിയില്ല ..... അങ്ങനെ പപ്പയെ അടക്കിയതിനു രണ്ടു നാൾ കഴിഞ്ഞപ്പോൾ ടൗണിൽ നിന്നും കുറച്ചു മാറി ഒരു തടാകത്തിന്റെ ഓരം ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നും അബോധവസ്ഥയിൽ ആൻ നെ കിട്ടി ..... ഹോസ്പിറ്റലിൽ വെച്ച് അറിയാൻ കഴിഞ്ഞു ആൻ ബലാൽക്കാരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നു.....അതു അങ്കിളിനു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ..... തന്റെ അനിയത്തിയെ ഈ നിലയിലാക്കിയവരെ ഇല്ലാതാക്കാൻ ഇറങ്ങി തിരിച്ച അങ്കിളിനെ അങ്കിളിന്റെ ഫ്രണ്ട് അതിൽ നിന്നും പിന്തിരിപ്പിച്ചു .... ആദ്യം ആൻ ന്റെ ജീവൻ അതു കഴിഞ്ഞു മതി പക പൊക്കൽ.... അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ...... ആ സമയം ആൻ നെ ഈ നിലയിൽ ആക്കിയവനെ പോലിസ് കണ്ടുപിടിച്ചു അറസ്റ്റ് ചെയ്തു... അങ്കിളിനു അവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... പക്ഷെ കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിമദ്ധ്യേ ആ നീചന്റെ ജീവൻ ദൈവം ഒരു ആക്‌സിഡന്റിലൂടെ അങ്ങ് എടുത്തു...... അങ്ങനെ മാസങ്ങൾ കഴിഞ്ഞു ..... ആൻ ആ ഷോക്കിൽ നിന്നും റിക്കവർ ആയി വന്നു .... പക്ഷെ അവളുടെ ഉള്ളിൽ വളരുന്ന ജീവനെ കുറിച്ചു ആരും അറിഞ്ഞിരുന്നില്ല..... ആ ആക്‌സിഡന്റ് കഴിഞ്ഞു മൂന്നുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് അങ്കിൾ പോലും അതറിയുന്നത് ആൻ ന്റെ വയറ്റിൽ ഒരു ജീവൻ വളരുന്ന കാര്യം ...... ആൻ നുള്ള ഓട്ടിസം അവസ്ഥ ആയിരിക്കും നേരത്തെ

💬 Comments

View all comments