0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 657

ഭയങ്കര സന്തോഷത്തോടെ പറഞ്ഞു....

പ്രവി അതിന് ഉത്തരം പറയാതെ ഒന്നു പുഞ്ചരിച്ചു....

""ഏട്ടൻ പേടിക്കേണ്ട .... ഞങ്ങൾ രണ്ടു ശരീരം ആണെന്നൊള്ളു ഒരേ മനസാ ഞങ്ങളുടെ .... അവൾക്കു ഒരു ഇഷ്ടക്കുറവും ഉണ്ടാവില്ല......""

ജെനി പറഞ്ഞു ....

""ഉം.... ""

പ്രവി ഒന്നു മൂളി.... പിന്നെ കുറച്ചു നേരം രണ്ടുപേരും സംസാരിച്ചില്ല....

""ഏട്ടാ .... ഞാൻ അവളോട്‌ സൂചിപ്പിക്കാം... അവളുടെ മനസ്സ് ഒന്നു അറിയാം .... പക്ഷെ പ്രൊപ്പോസ് ഏട്ടൻ നേരിട്ട് ചെയ്യണം"""

ജെനി പറഞ്ഞപോൾ പ്രവി തലയാട്ടി....

""ആ....രണ്ടാളും ഇവിടെ വന്നിരിക്കുക ആണോ ....ഞാൻ എവിടൊക്കെ തിരക്കി.... """"

പെട്ടന്ന് ആണ് ജെയിന്റെ സ്വരം അവരുടെ കാതുകളിൽ പതിച്ചത് ... അവർ നോക്കിയപ്പോൾ കുറച്ചു പേപ്പറുകൾ കൈയിൽ പിടിച്ചു ജെയിൻ അവരുടെ മുന്നിൽ നിൽക്കുന്നു .....

""ആ നീ വന്നോ.... കിട്ടിയോഡി സർട്ടിഫിക്കറ്റ് ഒക്കെ... ""

ജെനി അവളോട്‌ ചോദിച്ചു...

""ആ കിട്ടി.... ""

""ജെനിയുമായി നേരെത്തെ സംസാരിച്ച കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ട് പ്രവിക്ക് ജെയിനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ.... """

""ഇതെന്താ മാഷ് മിണ്ടാതെ ഇരിക്കുന്നേ ""

ജെയിന്റെ വാക്കുകൾ കേട്ടപ്പോൾ

""ആ ജെയിൻ വന്നോ .... """ എന്ന് പെട്ടന്ന് ചോദിച്ചു പ്രവി ....

""ആ ഞാൻ വന്നു ... മാഷ് ഈ ലോകത്ത് ഒന്നും അല്ലല്ലോ ... എന്താടി ... നീ എന്റെ മാഷിനോട് വല്ല കഥയും പറഞ്ഞു പേടിപ്പിച്ച....""

ജെയിൻ അവർക്കിടയിൽ ഇരുന്നു കൊണ്ട് ചോദിച്ചു...

""അയ്യോ ഞാനൊന്നും പറഞ്ഞില്ല... കഥയൊക്കെ മാഷുടെ ഡിപ്പാർട്മെന്റ് അല്ലെ

💬 Comments

View all comments