0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 660

ശബ്ദത്തിൽ പറഞ്ഞു.....

ജീപ്പിൽ നിന്നും ഇറങ്ങിയ പ്രവിയോട് ജെയിനും ജെനിയും സൺ‌ഡേ കാണാം എന്ന് പറഞ്ഞു.....

""ശ്രദ്ധിച്ചു പോയിട്ട് വാ.... """

പ്രവി അത്രേം മാത്രം പറഞ്ഞു...

അതു കേട്ട അവർ പ്രവിയോട് പുഞ്ചിരിയോടെ യാത്രപറഞ്ഞു പോയി....

അവരുടെ വാഹനം പ്രവിയുടെ കണ്ണിൽ നിന്നും മാഞ്ഞു......

പ്രവി തന്റെ ബൈക്കിനരുകിൽ വന്നു ..... ""ജെയിൻ .... അവൾ പോകുന്നു .... അവൾ പോകുന്നതിനു മുന്ന് തന്റെ ഇഷ്ടം അവളെ അറിയിക്കണം ..... നേരെത്തെ ഉള്ള യാത്രയിൽ ഉടനീളം ജെനി തന്നോട് ഇടയ്ക്കു ഇടക്ക് പറഞ്ഞിരുന്നു അവളെ പ്രൊപ്പോസ് ചെയ്യാൻ .... ആ സമയം അതിന് കഴിഞ്ഞില്ല....അല്ല അങ്ങനൊരു സിറ്റുവേഷൻ ഞങ്ങൾക്കിടയിൽ വന്നില്ല എന്ന് വേണം പറയാൻ ...... ഇനി കുറച്ചു ദിനങ്ങൾ മാത്രം .... അവസാനം യാത്രപറഞ്ഞു പോകുമ്പോഴും ജെനി ഒച്ചപ്പുറത്ത് കേൾക്കാതെ ചുണ്ടനക്കിയത് ആ കാര്യത്തിന് ആണ് ....... ജെനി പറയുന്ന പോലെ ജെയിന് തന്നെ ഇഷ്ടമാണോ.... അറിയില്ല .... പക്ഷെ യാത്രപറഞ്ഞപ്പോൾ അവളുടെ മുഖഭാവം ശ്രദ്ധിച്ചോ.... നിന്നെ പിരിയുന്നതിലുള്ള വേദന അവളുടെ മുഖത്ത് പ്രകടം ആയിരുന്നു..... """

പ്രവിയുടെ ഉള്ളിൽ നിന്നാരോ പറയുന്ന പോലെ പ്രവിക്ക് തോന്നി...... കുറച്ചു നേരം ആ ഇരുട്ടിൽ പ്രവി നിന്നു പിന്നെ ബൈക്ക് എടുത്തു വീട്ടിലേക്ക് യാത്രയായി......

അങ്ങനെ ദിനങ്ങൾ കൊഴിഞ്ഞു വീണു.....

അങ്ങനെ ജെയിൻ ബാംഗ്ലൂർ പോകാനുള്ള ദിവസം വന്നെത്തി....

ഈ കഴിഞ്ഞ ദിവസങ്ങളിൽ ജെയിനുമായി ഫോണിൽ സംസാരിച്ചു എങ്കിലും അവളോടുള്ള ഇഷ്ടം അവൻ പങ്കുവെച്ചില്ല ..... വിളിക്കുമ്പോൾ ഒക്കെ ജെനി അവനെ അതു ഓർമിപ്പികാറും ഉണ്ടായിരുന്നു.....

💬 Comments

View all comments