0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 663

പ്രവി ..... ആ വെള്ളപൂശിയ കപ്പേളക്ക് അരികിലേക്ക് നടന്നടുത്തു.....

ഒരു പീച്ച് കളർ ഷർട്ട്‌ നു മുകളിൽ ഫുൾ കൈ നീളം കൂടിയ ഫ്രണ്ട് ഓപ്പൺ ലൈറ്റ് ബ്രൗൺ കളർ കോട്ടൺന്റെ ഓവർ കോട്ടും .... ആ ഓവർ കോട്ടിനു ചേരുന്ന തരത്തിൽ ഉള്ള വെള്ളയും ലൈറ്റ് ചാരയും പിന്നെ പീച്ച് നിറവും ഇടകലർന്ന ചെറിയ നീളത്തിൽ ഉള്ള സ്കാർഫ് കഴുത്തിൽ ചുറ്റിയ നിലയിൽ ..... ഇതിനെല്ലാം പുറമെ ഒരു വൈറ്റ് ജീൻസും ...... ആ ഡ്രെസ്സിൽ ജെയിനെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു......

പ്രവിക്ക് സൈഡ് തിരിഞ്ഞു നിന്നു കപ്പേളക്കു മുന്നിലായുള്ള ട്രെയിൽ മെഴുകുതിരി കത്തിക്കുന്ന തിരക്കിലായിരുന്നു ജെയിൻ.....

പ്രവി അവൾക്കരികിൽ ചെന്നു അവളുടെ അടുത്ത് നിന്നു കൊണ്ട് കപ്പേളയിൽ നോക്കി ഒന്നു പാർത്ഥിച്ചു..... പിന്നെ പ്രവി അവളുടെ നേരെ കണ്ണുകൾ പായിച്ചു ..... പ്രവി വന്നത് പോലും അറിയാതെ .... ചെയുന്ന ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ.....

ഒന്നു ചെറുതായി വീശിയ കാറ്റിൽ അവളുടെ മുടിയിഴകൾ ഒന്നു പാറി പറന്നു ...... അവളുടെ മുഖത്ത് ആ ഇളം കാറ്റ് തഴുകി തലോടി കടന്നു പോയി...... ഒപ്പം അവളുടെ ഇടതു സൈഡിലായി അവൾക്കു തോന്നിയ ചെറിയ നിഴൽസ്പർശം അവളെ അങ്ങോട്ട്‌ നോക്കാൻ പ്രേരിപ്പിച്ചു...

തനെ തന്നെ നോക്കി നിൽകുന്ന പ്രവിയെ കണ്ട അവളുടെ മുഖം വിടർന്നു .....

""ഇച്ചായൻ... '""

ശബ്ദം പുറത്തു വരാത്ത രീതിയിൽ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.....

അവളുടെ ചുണ്ടുകൾ ചലിക്കുന്നത് കണ്ട പ്രവി അവൾ എന്താ തന്നെ വിളിച്ചേ എന്ന് ഓർത്ത് നോക്കെ.....

""ആ

💬 Comments

View all comments