Chapter Title : ജെയിൻ 3 [AKH]
അവൾ വീൽചെയറിൽ ഇരിക്കുന്നവളുടെ അടുത്തേക്ക് ചെന്നു വീൽ ചെയറിനു അടുത്തായി മുട്ടുകുത്തി ഇരുന്നു വീല്ചെയറിയിൽ ഇരിക്കുന്നവളുടെ തോളിൽ കയ്യിട്ടു ..... പിന്നെ രണ്ടുപേരും പ്രവിയുടെ നേരെ പുഞ്ചിരിയോടെ നോക്കി ....
""ഇതാണ് മാഷേ ... ജെനി ... എന്ന ജെന്നിഫർ...... എന്റെ ഇരട്ടസഹോദരി.... """
വീൽചെയറിൽ ഇരിക്കുന്നവളെ നോക്കി അവൾ അതു പറഞ്ഞപ്പോൾ പ്രവിയുടെ മുഖം വിടർന്നു ... ഒപ്പം രണ്ടുപേരുടെയും മുഖത്തോട്ട് മാറിമാറി നോക്കി പ്രവി ......
""എന്താ ഇങ്ങനെ നോക്കുന്നെ മാഷേ.... """"
പ്രവിയുടെ നോട്ടം കണ്ടപ്പോൾ ജെയിൻ ചോദിച്ചു....
""ഇങ്ങനെ ഒരാൾ ഉള്ള കാര്യം ഇത്രയും നാൾ ആയിട്ട് എന്നോട് പറഞ്ഞില്ലല്ലോ..... """
""മാഷ്ക്ക് ഒരു സർപ്രൈസ് ആക്കട്ടെ എന്ന് കരുതി പറയാതിരുന്നതാ... ""
ജെയിൻ ചെറു ചിരിയോടെ പറഞ്ഞു....
""ഉം നന്നായിട്ടുണ്ട് സർപ്രൈസ്... "
പ്രവി ചെറു ചിരിയാൽ പറഞ്ഞു..
അതു കേട്ടപ്പോൾ ജെയിൻ ചെറു ചിരിയോടെ പ്രവിയെ നോക്കി ...
""ഹായ് ജെനി ... എന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന് തോന്നുന്നു ... എല്ലാം ജെയിൻ പറഞ്ഞിട്ടുണ്ടാകുമല്ലോ... """
ജെനിക്ക് നേരെ കൈ നീട്ടി കൊണ്ട് പ്രവി പറഞ്ഞു....
""ഉവ്വ് ... പ്രവിയേട്ട .... ഏട്ടനെ കുറിച്ച് എല്ലാം എന്റെ വാവ പറഞ്ഞിട്ടുണ്ട് ..... """എന്നാലും നമ്മൾ ആദ്യമായി കണ്ടുമുട്ടുന്ന സ്ഥിതിക്ക്......അവൾ അത്രേം പറഞ്ഞു കൊണ്ട് പ്രവിയുടെ ഷേക്ക് ഹാൻഡ് സ്വീകരിച്ചു..... ""ജെനിഫർ """ഈ കാന്താരിയുടെ ചേച്ചി """ചെറു പുഞ്ചിരിയോടെ ജെയിന് നേരെ ഒരുനിമിഷം മിഴികൾ പായിച്ചു പിന്നെ പ്രവിയുടെ മിഴികളിൽ നോക്കി ജെനി പറഞ്ഞു .......
അവളുടെ
💬 Comments
View all comments