Chapter Title : ജെയിൻ 3 [AKH]
"""
ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവിയുടെ മിഴികളിൽ നിന്നും ഒരു തുളി കണ്ണീർ പൊടിഞ്ഞു .....
ചെറിയ നനവുപടർന്നമിഴികളോടെ ചെറുപുഞ്ചിരിയോടെ ജെനിയെ പ്രവി നോക്കി .... അപ്പോ ജെനിയും പ്രവിയെ തന്നെ നോക്കി പുഞ്ചിരി തൂകി ഇരിക്കുകയായിരുന്നു... ജെനി പ്രവിയുടെ കൈയിൽ പിടുത്തം ഇട്ടു പ്രവിയുടെ കൈപ്പത്തിയിൽ ജെനി മുത്തം ഇട്ടു....ജെനിയുടെ ആനന്ദകണ്ണീരിലെ ഒരു തുള്ളി പ്രവിയുടെ കൈപ്പത്തിക്ക് മുകളിൽ ആയി പതിച്ചു .... അതിൽ നിന്നും പ്രവി വായിച്ചെടുത്തു ഒരു അനിയത്തിയുടെ സ്നേഹം.....
""അപ്പൊ താൻ ഒറ്റക്ക് അല്ല ഈ ജീവിതത്തിൽ....തന്നെ സ്നേഹിക്കാനും ആളുകൾ ഉണ്ട് ഒരാൾ അനിയത്തിയുടെ രൂപത്തിലും മറ്റെയാൾ തന്റെ........ തന്റെ ...... ആ അറിയില്ല...... ജെയിൻ തൻറെ ആരാണെന്നു....... """"ജെയ്ന് നിർവചനം കിട്ടാതെ പ്രവിയുടെ മനസ്സ് മന്ത്രിച്ചു ......
ആ ആലോചനയുടെ പ്രവി അടുത്ത് ഉള്ള ജെയിനിലേക്ക് നോട്ടം പായിച്ചു..... അവളും തന്റെ അതെ അവസ്ഥയിൽ ആണെന്നു അവളുടെ മുഖഭാവത്തിൽ നിന്നും പ്രവിക്ക് മനസിലായി......
""എന്നാ നിങ്ങൾ ആങ്ങളയും പെങ്ങളും സംസാരിച്ചു ഇരിക്കു...ഞാൻ വേഗം പോയേച്ചും വരാം .... ""
ജെയിൻ അതും പറഞ്ഞു ചെറു പുഞ്ചിരിയോടെ അവിടെ നിന്നും നടന്നു നീങ്ങി ....
ജെയിൻ പോയതിനു ശേഷം ജെനിയുടെയും പ്രവിയുടെയും ഇടയിൽ ചെറിയൊരു മൗനം തളം
കെട്ടി.....
"""ജെനി നമുക്ക് ഒന്നു നടന്നാലോ ...... ""
പ്രവി പറഞ്ഞപ്പോൾ ജെനി പുഞ്ചരിയോടെ ഒക്കെ പറഞ്ഞു....
ജെനിയുടെ വീൽചെയറും ഉന്തി പ്രവി ആ പാർക്കിന്റെ ഓരോ ഭാഗങ്ങളും ജെനിക്ക് കാണിച്ചു കൊടുത്തു .....
കുറച്ചു നേരം കഴിഞ്ഞപ്പോൾ ....
"""ഏട്ടന് ബുദ്ധിമുട്ട്
💬 Comments
View all comments