0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1208

ഞെട്ടി തലയുയർത്തി..... ജെയിനെക്കാൾ വേഗത്തിൽ പ്രവിയുടെ കൈ ചലിച്ചു കഴിഞ്ഞിരുന്നു.....

ഈശോ മിശിഹായെ സാക്ഷിയാക്കി ജെയിന്റെ കഴുത്തിൽ പ്രവി മിന്ന് അണിയിച്ചു .....

ജെയിൻ സ്വന്തം കഴുത്തിലേക്ക് നോക്കി .... അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നത് ..... ഇച്ചായന്റെ കൈകൊണ്ടു തന്റെ കഴുത്തിൽ ഒരു മിന്ന് ........ അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പക്ഷെ ആ സന്തോഷം അധികനേരം നിലനിന്നില്ല അവളുടെ മനസ്സിൽ വീണ്ടും ദുഃഖം ഇരച്ചുകയറി....

"""വേണ്ടായിരുന്നു ഇച്ചായ """"" അവളുടെ മനസ്സ് മന്ത്രിച്ചത്‌ അവളുടെ കണ്ണിലൂടെ പ്രവി മനസിലാക്കി......

പ്രവി രണ്ടു കൈകൊണ്ടും അവളുടെ മുഖം കോരിയെടുത്തു....

""ജെയിൻ.... """

അവളുടെ നിറ കണ്ണുകളിലേക്ക് നോക്കി അവൻ വിളിച്ചു അവന്റെ വിളി കേട്ടോണം അവൾ അവന്റെ കണ്ണിലേക്കു സൂക്ഷമതയോടെ നോക്കി .....

""തന്നെ ഞാൻ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തനിക്കായി പണി കഴിപ്പിച്ചത് ഈ താലി..... """

പ്രവി ഒരു കൈകൊണ്ടു അവളുടെ കൈയിലെ മിന്ന് പിടിച്ചു കൊണ്ട് പറഞ്ഞു.....

""ഇത് ഞാൻ ഇന്ന് തന്നെ ഏൽപ്പിച്ചു .... എന്നെന്നേക്കുമായി നമുക്ക് പിരിയാം എന്ന് കരുതിയ വന്നേ ..... പക്ഷെ .... ഞാൻ വേദനിക്കും എന്നുകരുതി എന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന തന്നെ അടുത്തറിഞ്ഞ നിമിഷം ഞാൻ ഉറപ്പിച്ചു ഈ താലി തന്റെ കൈയിൽ അല്ല തന്റെ കഴുത്തിലാ വേണ്ടത് എന്ന് ...... എന്നെ ജീവനോളം സ്നേഹിക്കുന്ന തനിക്ക് ഞാൻ ഇതെങ്കിലും ചെയ്തില്ലേൽ പിന്നെ ഞാനെന്തിനാ ജീവിക്കുനെ..... ജെയിൻ .... ഇനിയുള്ള കാലം സുഖമായാലും ദുഃഖമായാലും നമുക്ക് ഒരുമിച്ചു അനുഭവിക്കാഡൊ...... """"

""""ഞാനുണ്ട് എന്റെ ഈ കുസൃതികുടുക്കക്കി കൂട്ടായി....... """"

അവനവളുടെ മൂർദ്ധാവിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു .....

അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു .... പ്രവിയുടെ കരുതലും സ്നേഹവും അവളുടെ ഉള്ളിലെ ദുഃഖം അലിയിച്ചു കളഞ്ഞു .... അവൾ സന്തോഷതോടെ അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു .......

അവരുടെ സ്നേഹത്തിനു സാക്ഷിയായി ആ പള്ളിയും.........

""ഇച്ചായ....എന്താ ഇവിടെ നിർത്തിയെ...."""

പള്ളിയിൽ നിന്നും ജെയിന്റെ ഹോസ്റ്റലിലേക്കുള്ള വഴിമധ്യേ...... ഒരു മരത്തിന്റെ കീഴിലുള്ള തട്ടുകടയുടെ സൈഡിലായി പ്രവി

💬 Comments

View all comments